അഗ്നി -5 വിജയം ; ഇന്ത്യയുടെ ആണവ കൈ ഇനി ഏഷ്യ മുഴുവന്‍ നീളും
ചൈന ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടെ നെഞ്ചില്‍ തീ കോരി ഇട്ടുകൊണ്ട് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ വാഹിനി മിസൈലായ അഗ്നി 5 വിജയകരമായി പരീക്ഷിച്ചു. ദീര്‍ഘദൂര മിസൈല്‍ ആയ അഗ്നി 5 ഒഡീഷ തീരത്തുള്ള അബ്‍ദുൾ കലാം ദ്വീപിൽ നിന്നാണ് വിക്ഷേപിച്ചത്. മിസൈലിന്‍റെ നാലാമത്തെ പരീക്ഷണമാണ് വിജയകരമായി പൂര്‍ത്തിയായത്. 5000 കിലോമീറ്റര്‍ ദൂരം എത്താന്‍ ശേഷിയുള്ള മിസൈലിന് ഒരു ടണ്‍ ഭാരമുള്ള ആണവ യുദ്ധോപകരണങ്ങള്‍ വഹിക്കാന്‍ ശേഷിയുണ്ട്. മിസൈലിന് 17 മീറ്റര്‍ നീളവും രണ്ട് മീറ്റര്‍ വീതിയും അമ്പത് ടണ്‍ ഭാരവുമുണ്ട്.ഇതോടെ ചൈന, റഷ്യ, ജപ്പാന്‍, ജര്‍മനി, ഇറ്റലി, ഗ്രീസ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ അഗ്നി അഞ്ചിന്റെ പരിധിയിലായി. 5,500 മുതല്‍ 5,800 കിലോമീറ്റര്‍ വരെയാണ് അഗ്നി-5ന്റെ ദൂരപരിധി. അഗ്നിയുടെ ആദ്യതലമുറ മിസൈലുകള്‍ പാകിസ്താനെ ലക്ഷ്യമിട്ടായിരുന്നെങ്കില്‍ അഗ്നി-5 പ്രധാനമായും ചൈനയെയാണ് ലക്ഷ്യമിടുന്നത്. ഏഷ്യയെ കൂടാതെ ആഫ്രിക്കയും യൂറോപ്പും ഭാഗികമായി മിസൈലിന്റെ ആക്രമണ പരിധിയില്‍ വരും. അഗ്നി-5 വിജയത്തോടെ മിസൈല്‍ പ്രഹരശേഷിയില്‍ യുഎസ്, ചൈന, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഇന്ത്യ ഇടംപിടിച്ചിരിക്കുന്നത്.