പൊട്ടിക്കാന്‍ കൊണ്ടുവന്ന ബോംബ് പൊട്ടിയില്ല ; വനിതാ ചാവേറിനെ ജനക്കൂട്ടം തല്ലിക്കൊന്നു
അബുജ : ജിഹാദ് വിളിച്ചുകൂവി സ്ഫോടനം നടത്തി ജനങ്ങളെ കൊലപ്പെടുത്തി അതിലൂടെ സ്വര്‍ഗ്ഗം നേടാന്‍ ആഗ്രഹിച്ചു വന്ന വനിതാ ചാവേറിനെ ജനക്കൂട്ടം അടിച്ചുകൊന്നു. നൈജീരിയയിലെ മെയ്ദുഗുരിയിലാണ് സംഭവം. രണ്ടു പെണ്‍കുട്ടികളാണ് ചാവേർ സ്ഫോടനം നടത്താനെത്തിയത്.ഇതില്‍ ഒരാൾ കസുവൻ ഷാനു മാർക്കറ്റിന്പുറത്ത് പൊട്ടിത്തെറിക്കുകയും അതില്‍ രണ്ടു പേര്‍ മരിക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെ എന്നാൽ മറ്റൊരു പെൺകുട്ടി കന്നുകാലി മാര്‍ക്കറ്റില്‍ സ്ഫോടനം നടത്താൻ ശ്രമിച്ചെങ്കിലും ബോംബ് പൊട്ടിയില്ല. ഇതു കണ്ട ജനക്കൂട്ടം പെണ്‍കുട്ടിയെ അടിച്ചു കൊല്ലുകയായിരുന്നു. ചാവേർ സ്ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും തീവ്രവാദ സംഘടനയായ ബൊകൊ ഹറാം ആണെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ ഏഴു വർഷമായി സായുധ ഗ്രൂപ്പിെൻറ നിയന്ത്രണത്തിലായിരുന്ന മെയ്ദുഗുരി അടുത്തിടെയാണ് സൈന്യം പിടിച്ചെടുത്തത്. ആഫ്രിക്കയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൊന്നായ നൈജീരിയയിൽ ഏഴു വർഷത്തിനിടെ തീവ്രവാദികളുമായ ഏറ്റുമുട്ടലിൽ 20 ലക്ഷത്തോളം ആളുകൾ പലായനം ചെയ്യുകയും 15,000 ആളുകൾ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികളെ അടിമകളാക്കി തട്ടിക്കൊണ്ടുപോയി അവരെ വില്‍ക്കുക ബൊകൊ ഹറാമിന്‍റെ മുഖ്യ വരുമാനമാണ്. അങ്ങനെ പിടികൂടുന്ന പെണ്‍കുട്ടികളെ മനംമാറ്റിയാണ് അവര്‍ ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.