അനുഷ്ക്കയും കോഹ്ലിയും വിവാഹിതരാകുന്നു ; വിവാഹനിശ്ചയം പുതുവത്സര ദിനത്തില്‍

ബാംഗ്ലൂര്‍ : ഒരു സിനിമാ ക്രിക്കറ്റ് വിവാഹത്തിന് കൂടി രാജ്യം സാക്ഷിയാകുന്നു. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലിയും ബോളിവുഡ് സൂപ്പര്‍ നായിക അനുക്ഷ്‌ക്കയും അവസാനം വിവാഹിതരാകുവാന്‍ തീരുമാനിച്ചു എന്ന് വാര്‍ത്തകള്‍.ഇരുവരും പ്രണയത്തിലാണ് എന്ന് ഏറെ നാളായി കേള്‍ക്കുവാന്‍ തുടങ്ങിയിട്ട്.എന്നാല്‍ ഈ പുതുവര്‍ഷ ദിനത്തില്‍ ഇരുവരും ഒന്നിക്കാന്‍ പ്രണയജോഡികള്‍ തീരുമാനിച്ചു കഴിഞ്ഞു. ന്യൂ ഇയര്‍ ദിനത്തില്‍ ഇരുവരുടെയും വിവാഹ നിശ്ചയ ചടങ്ങ് ഉണ്ടായേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരാഖണ്ഡിലെ നരേന്ദ്ര നഗറിലുള്ള ഹോട്ടല്‍ ആനന്ദയില്‍ വെച്ചാകും ചടങ്ങ്. വിവാഹ വാര്‍ത്ത ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടില്ലെങ്കിലും അവരുടെ ഇന്‍സ്റ്റഗ്രാം പോസറ്റുകളില്‍ അക്കാര്യം വെളിപ്പെടുന്നുണ്ട്. സമീപകാലത്ത് അവധി ആഘോഷിച്ചതിന്റെ പോസ്റ്റുകള്‍ ഇരുവരും പങ്ക് വെച്ചു. കോഹ്ലി ഒരു ഫോട്ടോയും അനുഷ്‌ക ഒരു വിഡിയോയും. ഒന്നില്‍ പോലും രണ്ടുപേരുടെയും മുഖം ഒരുമിക്കുന്നില്ല. എന്നാല്‍ ഇരു ഫോട്ടോഗ്രാഫുകളിലും രണ്ട് പേരുടെ കയ്യിലും ഒരു രുദ്രാക്ഷ മാലയുണ്ട്. രണ്ട് ഫോട്ടോയിലെ പശ്ചാത്തലം സമാനവുമാണ്. ഏതായാലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ വിവാഹവാര്‍ത്ത സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പല പ്രചാരണങ്ങളും നടക്കുന്നുണ്ട്. ബോളിവുഡ്, ക്രിക്കറ്റ് രംഗത്തു നിന്നുള്ള വിവിധ വ്യക്തിത്വങ്ങള്‍ ചടങ്ങിനുണ്ടാകും.അനുഷ്‌കയുടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇതിനകം വിവാഹവേദിക്ക് സമീപം താമസിച്ച് രുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇടയ്ക്ക് വെച്ച് ഇരുവരും വേര്‍പ്പിരിഞ്ഞു എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നു.