ബംഗ്ലൂര്‍ പൊതുനിരത്തില്‍ യുവതിയെ പരസ്യമായി അപമാനിച്ചു (ഷോക്കിംഗ് വീഡിയോ)
ബംഗളുരു : സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ ബാഗ്ലൂരുവില്‍ തുടര്‍കഥയാകുന്നു. ന്യൂ ഇയര്‍ ദിനത്തില്‍ വ്യാപകമായി സ്ത്രീകള്‍ക്ക് എതിരെ ഉണ്ടായ അതിക്രമങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ഈ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബംഗളുരുവിൽ നടുറോഡിൽ വെച്ച് രണ്ടു പുരുഷന്മാർ ചേർന്ന് യുവതിയെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കിഴക്കൻ ബംഗളുരുവിലെ കമ്മനഹള്ളി റോഡിലെ ഒരു വീട്ടിൽ സഥാപിച്ച കാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. പുലര്‍ച്ചെ 2.40 ന് ഈസ്റ്റ് ബെംഗളൂരുവിലെ കമ്മനഹള്ളിയിലെ വിജനമായ റോഡിലാണ് സംഭവം നടന്നതെന്ന് സി.സി.ടി.വി ദൃശ്യത്തില്‍ വ്യക്തമായിട്ടുണ്ട്. ഓട്ടോയിൽ നിന്നിറങ്ങി 50 മീറ്റർ അകലെയുള്ള വീട്ടിലേക്ക് നടക്കുകയാണ് യുവതി. യുവതി പോകുന്നത് കണ്ട് പിന്നാലെ സ്കൂട്ടറിൽ വന്ന യുവാക്കള്‍ യുവതിയെ ബലമായി തന്നിലേക്ക് വലിച്ചടുപ്പിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന രംഗങ്ങളാണ് വിഡിയോയിലുള്ളത്. അതേസമയം യുവാക്കള്‍ തനിച്ചല്ലായിരുന്നു എന്നും വീഡിയോയില്‍ കാണാം കുറച്ചകലെയുള്ള റോഡിൽ ഇവരുടെ കൂടെയുള്ളത് എന്നു തോന്നിപ്പിക്കുന്ന വേറെയും യുവാക്കള്‍ വാഹനങ്ങളില്‍ നില്‍ക്കുന്നത് കാണുവാന്‍ സാധിക്കും.