ക്രിക്കറ്റ് ടീമില്‍ ദളിതര്‍ക്ക് സംവരണം വേണം എന്ന് കേന്ദ്ര മന്ത്രി

ദളിതര്‍ക്ക് സംവരണം നല്‍കിയാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഇനിയും വിജയങ്ങള്‍ നേടുവാന്‍ കഴിയും എന്ന് കേന്ദ്ര മന്ത്രി. കേന്ദ്ര സാമൂഹികനീതി വകുപ്പ് സഹമന്ത്രി രാംദാസ് അഠാവലെയാണ് ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയത്. കൂടാതെ ഇന്ത്യന്‍ ക്യാപ്റ്റര്‍ വിരാട് കോലിയുടെ പ്രകടനത്തെ നരേന്ദ്ര മോദിയുടെ പ്രകടനവുമായി താരതമ്യം ചെയ്യാനും ഇദ്ദേഹം മറന്നില്ല.  ഇപ്പോള്‍ വിരാട് കോലിയുടെ ടീം മോദിയുടെ ടീമിനേക്കാൾ ഫോമിലാണെന്നും അഠാവലെ പറഞ്ഞു. എന്നാല്‍ ബി.ജെ.പി. വീണ്ടും നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുകയാണെന്ന്  കോണ്‍ഗ്രസ് നേതാവ് പന്നലാല്‍ പുനിയ  പറയുന്നു. ദളിതര്‍ക്കോ എസ്.സി, എസ്.ടി വിഭാഗത്തിനോ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സംവരണം ഉറപ്പുനല്‍കാന്‍ സാധിക്കില്ലെ ന്ന് പറഞ്ഞു. അവര്‍ക്ക് പരിശീലനത്തിനുള്ള  സൗകര്യം നല്‍കാമെങ്കിലും ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എംബിബിഎസ് പറനത്തിനുള്ള സംവരണം ഒരാള്‍ ഡോക്ടറാകും എന്ന് ഉറപ്പ് നല്‍കുന്നില്ല. അത് പഠനത്തിനും പരിശീലനത്തിനുമുള്ള അവസരമാണ് നല്‍കുന്നത്. അന്തിമഫലം  അയാളുടെ പ്രവര്‍ത്തിയും കഴിവും ആശ്രയിച്ചാണ്‌ ഇരിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.