ജറുസലേമില്‍ തീവ്രവാദ ആക്രമണം ; നാലുപേര്‍ കൊല്ലപ്പെട്ടു

ജറുസലേം :  ജറുസലേമില്‍ ജനങ്ങള്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി നാല് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. സൈനികരാണ് കൊല്ലപ്പെട്ടവര്‍ എല്ലാം. ജറുസലേമിലെ പഴയ നഗരത്തിലാണ് സംഭവം.  സൈനികര്‍ക്ക് നേരെ ട്രക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ഒരു ബസില്‍ നിന്നും ഇറങ്ങുകയായിരുന്നു  സമയമാണ് ട്രക്ക് സൈനികര്‍ക്ക് നേരെ പഞ്ഞുകയറിയത്. തീവ്രവാദി ആക്രമണമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തുര്‍ക്കിയിലും മറ്റും സമാനമായ രീതിയില്‍ തീവ്രവാദി ആക്രമണങ്ങള്‍ അടുത്തകാലത്തായി ഉണ്ടായിരുന്നു.അതേസമയം ട്രക്ക് ഡ്രൈവര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്ന് ഇസ്രയേലി റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. അതുപോലെ പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.