യാഹുവും ഓര്‍മ്മയാകുന്നു ; ഇനി ‘അല്‍ടെബ’ യുടെ കാലം
ഒരു കാലത്ത് ഇന്റര്‍നെറ്റില്‍ ഏവരുടെയും ഇഷ്ടങ്ങളില്‍ ഒന്നായിരുന്നു യാഹു. യാഹുവിന്റെ സേര്‍ച്ച് എഞ്ചിനും ചാറ്റ് റൂമും ഈ മെയിലും പ്പോള്‍ ഉള്ളവര്‍ക്ക് വലിയ പരിചയം കാണില്ല എങ്കിലും ഇന്റെറ്റ് ജനപ്രിയമായി തുടങ്ങിയ കാലങ്ങളില്‍ ഉള്ളവര്‍ക്ക് അവയെല്ലാം നല്ല ഓര്‍മ്മകള്‍ ആണ്. കാലം മാറി ഗൂഗിളും, ഫേസ്ബുക്കും , ജീ മെയിലും എല്ലാം രാജാക്കന്മാര്‍ ആയി മാറിയപ്പോള്‍ യാഹു പലരുടെയും ഓര്‍മ്മകളില്‍ മാത്രമായി. എന്നിരുന്നാലും ഇപ്പോഴും യാഹു നിലനില്‍ക്കുന്നുണ്ട്. അതേസമയം യാഹു എന്ന പേര് ഓര്‍മ്മയാവുകയാണ്. ഇനി ‘അല്‍ടെബ’ എന്ന പേരിലാകും യാഹു അറിയുക. യാഹൂവിനെ വെരിസോണ്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് പേരുമാറ്റം. ഡിജിറ്റല്‍ പരസ്യങ്ങള്‍, ഇ-മെയില്‍, മാധ്യമ ആസ്തികള്‍ ഉള്‍പ്പെടെ യാഹൂവിന്റെ കോര്‍ ഇന്റര്‍നെറ്റ് ബിസിനസുകള്‍ 483 കോടി ഡോളറിന് വെരിസോണ്‍ വാങ്ങിയിരുന്നു. യാഹൂവുമായി ഒരു തന്ത്രപരമായ സംയോജനമാണ് ആഗ്രഹിക്കുന്നതെന്നും ഡേറ്റ ബ്രീച്ചസില്‍ അന്വേഷണങ്ങള്‍ നടത്തുകയാണെന്നും വെരിസോണ്‍ എക്‌സിക്യൂട്ടീവ്‌സ് അറിയിച്ചു.അതുപോലെ പേരുമാറുന്നതിനൊപ്പം നിലവിലെ സിഇഒ മരിസാ മേയര്‍ ബോര്‍ഡില്‍ നിന്ന് സ്ഥാനമൊഴിയുകയും ചെയ്യും.