പി സി ജോര്‍ജ്ജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഫലം കണ്ടു ; ജിഷ്ണുവിന്‍റെ മരണം അന്വേഷണത്തില്‍ നിന്നും വിവാദ ഡി വൈ എസ് പിയെ മാറ്റി

പട്ടാമ്പി നെഹ്‌റു കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണത്തില്‍ നിന്നും  വിവാദ ഡി വൈ എസ് പിയെ മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. ഡിവൈഎസ്പി: ബിജു കെ. സ്റ്റീഫനെയാണ് മാറ്റിയത്. അനധികൃത സ്വത്തുസമ്പാദിച്ച കേസില്‍ സര്‍വീസില്‍ നിന്നും സസ്പ്പെന്റ്റ് ചെയ്യപ്പെട്ടയാളാണ് ഡിവൈഎസ്പി: ബിജു കെ. സ്റ്റീഫന്‍. ഇത്രയേറെ വിവാദമായ ഒരു ഇദ്ദേഹത്തിനു നല്‍കിയത് എതിര്‍ത്തുകൊണ്ട് പി സി ജോര്‍ജ്ജ് എം എല്‍ എ പരസ്യമായി രംഗത്ത് വന്നിരുന്നു. തുടര്‍ന്നാണ്‌ കേസന്വേഷണം മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇരിങ്ങാലക്കുട എ.എസ്.പി.കിരണ്‍ നാരായണനാണ് പുതിയ ചുമതല.അതേസമയം ജിഷ്ണുവിന്റെ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയതായി വാര്‍ത്തകള്‍ ഉണ്ട്. ക്രൈംബ്രാഞ്ച് സംഘം കോളേജ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ കുളിമുറിയുടെ ഓവുചാലില്‍നിന്നാണ് കത്ത് ലഭിച്ചത്. തന്റെ ജീവിതവും സ്വപ്‌നങ്ങളും തകര്‍ന്നുവെന്നും താന്‍ വിടവാങ്ങുകയാണെന്നും കത്തില്‍ പറയുന്നു. അതേസമയം ജിഷ്ണുവിന്റെ ആത്മഹത്യാക്കുറിപ്പ് തന്നെയാണോ ഇതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പോലീസ് സംഘം ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ ഈ കത്ത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.