നരേന്ദ്രമോദിക്ക് എതിരെ കറന്‍സി ആന്ദോളനവുമായി പി സി ജോര്‍ജ്ജ്

കോട്ടയം : നോട്ടുനിരോധന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ ശക്തമായ ഭാഷയില്‍ ആഞ്ഞടിച്ച് പി സി ജോര്‍ജ്ജ് എം എല്‍ എ. കേരളം ഇന്ത്യാമഹാരാജ്യത്തിന്റെ ഭാഗമാണ് എന്നും മോദിയുടെ പ്രതികാര നടപടികള്‍ക്ക് എതിരെ പ്രതികരിച്ചേ മതിയാകു എന്നും പി സി ജോര്‍ജ്ജ് കോട്ടയത്ത്‌ പറഞ്ഞു. നോട്ട് നിരോധിച്ച് ഇന്ത്യയിലെ ജനങ്ങളെ മോദി അപമാനിച്ചെന്നും പി സി പറയുന്നു. നോട്ടുനിരോധനത്തിന് എതിരെ  ഈ മാസം 17-ന് രാവിലെ 9 ന് കറന്‍സി ആന്ദോളന്‍ എന്ന പേരില്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ  സ്‌റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞുകൊണ്ട്  സമരം നടത്തുമെന്നും  പിസി ജോര്‍ജ് അറിയിച്ചു. പ്രധാനമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധമുള്ള ആര്‍ക്കും സമരത്തില്‍ പങ്കെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കള്ളനോട്ട് തടയണമെങ്കില്‍ അതുല്‍പ്പാദിപ്പിക്കുന്നയിടത്ത് പോയി തടയണമെന്നും  പി സി പറഞ്ഞു.