സോളാര്‍ കേസ് ; സരിതക്ക് ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കുവാന്‍ അനുമതി

കൊച്ചി :  സോളാർ കേസിൽ സരിതയ്ക്ക്  മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിസ്തരിക്കുന്നതിന് അനുമതി.കേസിലെ  മുഖ്യപ്രതി കൂടിയായ  സരിത എസ്. നായർക്ക് ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കുവാന്‍ സോളാർ കമ്മീഷൻ അനുമതി നൽകുകയായിരുന്നു. ഉമ്മൻ ചാണ്ടിയെ നേരിട്ട് വിസ്തരിക്കാൻ അനുവദിക്കണമെന്ന സരിതയുടെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് ജസ്റ്റീസ് ജി. ശിവരാജൻ അധ്യക്ഷനായ സോളാർ കമ്മീഷന്റെ നടപടി. ഉമ്മൻചാണ്ടിയോട് നാല് ചോദ്യങ്ങൾ ചോദിക്കാനുണ്ടെന്ന് സരിത പറഞ്ഞു. മറ്റ് ചോദ്യങ്ങൾ അഭിഭാഷകൻ ചോദിക്കും. എന്നാൽ തന്‍റെ നാല് ചോദ്യങ്ങൾക്ക് ഉമ്മൻചാണ്ടി പച്ചക്കള്ളം പറയുകയാണെന്നും സരിത പറഞ്ഞു. അതേസമയം, സോളാർ കമ്മീഷനിൽ ഇന്നു ഹാജരായ ഉമ്മൻ ചാണ്ടി മുൻ എം.പി അബ്ദുള്ളക്കുട്ടിക്കെതിരെ സരിത നൽകിയ ലൈംഗീകരോപണ പരാതിയെ കുറിച്ച് അറിയാമെന്ന് മൊഴി നൽകി. പക്ഷേ പരാതിയിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.