ഇനി ഒരിക്കലും തിയറ്റര്‍ സമരം ഉണ്ടാകില്ല എന്ന് ദിലീപ്
മലയാളസിനിമയില്‍ ഇനി തിയറ്റര്‍ സമരം ഉണ്ടാകില്ല എന്ന് നടന്‍ ദിലീപ്. തിയറ്റർ ഉടമകളുടെ പുതിയ സംഘടനക്ക് രൂപം നൽകുന്നത് നല്ല ഉദ്ദേശ്യത്തോടെയാണ് എന്നും സിനിമയെ സ്നേഹിക്കുന്നവരെയും പ്രേക്ഷകരെയും തിയറ്റർ സമരം നിരാശപ്പെടുത്തിയെന്നും ദിലീപ് പറഞ്ഞു. പുതിയ സംഘടനക്ക് സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ പേരുടെയും പിന്തുണയുണ്ടെന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. നിരവധി ആളുകളുടെ പരിശ്രമത്തിന്‍റെ ഫലമായി ഒരു സിനിമ പ്രദർശനത്തിന് വരുമ്പോൾ പ്രദർശിപ്പിക്കില്ലെന്ന് പറയുന്നത് ശരിയല്ല. ഒരു കൂടിയാലോചന പോലും ഇല്ലാതെ സ്വീകരിച്ച തീരുമാനമാണിത്. പുതിയ സംഘടന താൽകാലികമായി രൂപീകരിക്കുന്നതല്ല. മലയാള സിനിമയുടെ കൂട്ടായ്മയാണിത്. ശക്തമായി മുന്നോട്ടു പോകും. ഭാവിയിൽ പുതിയ സംഘടനക്കായിരിക്കും പ്രാധാന്യം ലഭിക്കുകയെന്നും ദിലീപ് വ്യക്തമാക്കി. ഈ സീസണിൽ സംസ്ഥാന സർക്കാർ, നിർമാതാക്കൾ, തിയറ്റർ ഉടമകൾ എന്നീ വിഭാഗങ്ങൾക്ക് ലഭിക്കേണ്ട നല്ലൊരു വിഹിതം നഷ്ടമായി. പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തിയറ്റർ അടച്ചിടാതെ ചർച്ചയിലൂടെ പരിഹരിക്കാൻ സാധിക്കും. താൻ കള്ളപ്പണം കൊണ്ടാണ് തിയറ്ററുകൾ ഉണ്ടാക്കിയതെന്ന ആരോപണം തള്ളിക്കളയുന്നതായ് വിതരണക്കാരന്റെയും നിര്‍മാതാവിന്റെയും തിയേറ്റര്‍ ഉടമയുടെയും വിഷമങ്ങള്‍ നന്നായി മനസ്സിലാവുന്ന ആളാണ് ഞാന്‍. കാരണം ഞാനിപ്പോള്‍ ഒരു അഭിനേതാവ് മാത്രമല്ല, നിര്‍മാതാവും വിതരണക്കാരനും ഇപ്പോള്‍ ഒരു തിയേറ്റര്‍ ഉടമയും കൂടിയാണ്.