ഗാന്ധിയെക്കാള്‍ മികച്ചവനാണ് മോദി എന്ന് ബി ജെ പി നേതാവ് ; നോട്ടുകളില്‍ നിന്നും ഗാന്ധിയുടെ ചിത്രം മാറ്റുമെന്നും അവകാശം
ഖാദി കലണ്ടറുകളില്‍ നിന്നും ഡയറികളിലും നിന്ന് മഹാത്മാ ഗാന്ധിയെ ഒഴിവാക്കി പകരം മോദിയുടെ ചിത്രങ്ങള്‍ വെച്ചത് മഹത്തായ കാര്യമെന്ന് ബി ജെ പി നേതാവ്. മുതിര്‍ന്ന ബി ജെ പി നേതാവായ അനില്‍ വിജ് ആണ് രാഷ്ട്രപിതാവിനെ അപമാനിച്ചു കൊണ്ട് രംഗത്ത് വന്നത്. രാജ്യത്തെ ഖാദി മേഖല തകര്‍ച്ച നേരിടുവാന്‍ കാരണം ഖാദിയുടെ കൂടെ ഗാന്ധി എന്ന പേര് കൂടിചേര്‍ന്നത് കാരണമാണ് എന്നും. ഗാന്ധിയെക്കാള്‍ നല്ല ബ്രാന്‍ഡ് നെയിം ആണ് മോദി എന്നും അയാള്‍ പറയുന്നു. മോദിവന്നതോടെ രാജ്യത്തെ ഖാദി മേഖല ഉണരുമെന്നും നേതാവ് പറയുന്നു. അതുപോലെ എന്നുമുതല്‍ രാജ്യത്തെ നോട്ടുകളില്‍ ഗാന്ധിയുടെ ചിത്രം അച്ചടിക്കുവാന്‍ തുടങ്ങിയോ എന്ന് മുതല്‍ രാജ്യത്തെ പണത്തിന്റെ മൂല്യം കുറഞ്ഞു എന്ന കണ്ടുപിടുത്തവും അദ്ദേഹം നടത്തി. മോദി സര്‍ക്കാര്‍ പുതിയ നോട്ട് ഇറക്കിയപ്പോഴും മഹാത്മാഗാന്ധിയുടെ ചിത്രമല്ലേ ഉപയോഗിച്ചത് എന്ന ചാനല്‍ റിപ്പോര്‍ട്ടറിന്റെ ചോദ്യത്തിന് പതിയെ പതിയെ അതും മാറ്റും എന്നാണു നേതാവ് മറുപടി നല്‍കിയത്. ഇത്തരത്തിലാണ് പോകുന്നത് എങ്കില്‍ ഭാവിയില്‍ മുതിര്‍ന്ന ബി ജെ പി നേതാക്കളുടെ ചിത്രങ്ങല്‍ അച്ചടിച്ച നോട്ടുകള്‍ നമ്മള്‍ ഉപയോഗിക്കേണ്ടിവരും എന്ന കാര്യം വ്യക്തം.