ജലദോഷം മാറണമെങ്കില്‍ പശുവിന്‍റെ അടുത്തുപോയി ഇരുന്നാല്‍ മതിയെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി
ഭോപ്പാല്‍ : രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി വസുദേവ് ദേവ്‌നാനിയാണ് ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങള്‍ മാറാന്‍ പശുവിന്റെ അടുത്ത് ചെന്ന് നിന്നാല്‍ മതിയെന്ന കണ്ടെത്തല്‍ നടത്തിയത്. ഓക്‌സിജന്‍ ശ്വസിക്കുകയും ഓക്‌സിജന്‍ പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗമാണ് പശു. ജനങ്ങള്‍ പശുവിന്റെ ശാസ്ത്രീയ പ്രധാന്യം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച അക്ഷയ പാത്ര ഫൗണ്ടേഷൻ സംഘടിച്ചിച്ച ഹിേങ്കാനിയ പശു പുനരധിവാസ പരിപാടിയിൽ സംസാരിക്കവെയാണ് വിചിത്രവാദവുമായി മന്ത്രി വസുദേവ് ദേവ്നാനി രംഗത്തെത്തിയത്. ചാണകത്തില്‍ ധാരാളം വൈറ്റമിന്‍-ബി അടങ്ങിയിട്ടുണ്ടെന്നും അതിനാല്‍ റേഡിയോ ആക്ടീവ് പദാര്‍ഥങ്ങളെ നിര്‍വീര്യമാക്കാനുള്ള കഴിവ് അതിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിന് ശേഷം തന്റെ പ്രസ്താവനയുടെ പ്രസ് റിലീസ് വിദ്യാഭ്യാസ വകുപ്പ് ഓഫീസ് വഴി അദ്ദേഹം പുറത്തിറക്കുകയും ചെയ്തു. അതേസമയം ആഗോള താപനത്തിന് കാരണമാകുന്ന ഗ്രീന്‍ ഹൗസ് ഗ്യാസിന്റെ 18 ശതമാനവും ചാണകം പോലുള്ളവ കത്തിക്കുന്നതില്‍ നിന്നുണ്ടാവുന്നതാണെന്നാണ് 2006ലെ യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ പശു പരിപാലനത്തിനായി രാജ്യത്തെ യുവാക്കളെ പ്രേരിപ്പിക്കുന്നതിന് മുഖ്യ പ്രാമുഖ്യം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.