വായുമലിനീകരണം ; ഡൽഹിയിലും മുംബൈയിലും 81,000 ലേറെ മരണം

ന്യൂഡൽഹി :  വായു മലിനീകരണം കാരണം രാജ്യത്തെ പ്രധാനനഗരങ്ങളായ  ഡൽഹിയിലും മുംബൈയിലും എകദേശം 81,000 പേർ മരിച്ചുവെന്ന്​ പഠനങ്ങള്‍ പറയുന്നു. കൂടാതെ വായു മലിനീകരണം മൂലം സാമ്പത്തിക രംഗത്ത്​ 70,000 കോടിയുടെ നഷ്​ടമുണ്ടായതായും പഠനം പറയുന്നുണ്ട്​. ഇന്ത്യയുടെ ആകെ അഭ്യന്തര ഉൽപാദനത്തി​െൻറ 0.72 ശതമാനം വരുമിത്​.മുംബൈയിലെ ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ടെക്​നോളജിയാണ്​ ഇതു സംബന്ധിച്ച പഠനം നടത്തിയത്​. 1995ന്​ ശേഷം ഇന്ത്യയിൽ വൻനഗരങ്ങളിൽ വായു മലിനീകരണം  വൻതോതിൽ വർധിച്ചിരുന്നു. ഇത്​ ആളുകളിൽ ​പല രോഗങ്ങളും പടരുന്നതിനും ഇടയാക്കിയിരുന്നു ഇതാണ്​ വായു മലിനീകരണം മൂലമുള്ള മരണങ്ങൾ വർധിക്കാൻ കാരണം. മലിനീകരണം മൂലം ആളുകൾക്ക്​ ആരോഗ്യ പ്രശ്​നങ്ങൾ ഉണ്ടാവുകയും ഇത്​ ഉൽപാദനത്തെ ബാധിക്കുകയും ചെയ്​തതി​െൻറ പശ്​ചാത്തലത്തിലാണ്​ സാമ്പത്തിക രംഗത്ത്​ ഇത്രയും നഷ്​ടം കണക്കാക്കുന്നത്​. ഡൽഹിയിൽ വായു മലിനീകരണം മൂലമുള്ള മരണം 1995ൽ മുതൽ 2015 വരെയുള്ള കാലയളവിൽ 19,716ൽ നിന്ന്​ 48,651 ആയി വർധിച്ചു. കഴിഞ്ഞ ഇരുപത്​ വർഷത്തിനുള്ളിൽ മു​ംബൈയിലും വായു മലിനീകരണം മൂലമുള്ള മരണങ്ങളിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്​. മരണങ്ങളുടെ എണം 19,291ൽ നിന്ന്​ 32,014 ആയാണ്​ വർധിച്ചത്​.