ഫെബ്രുവരി ഏഴിന് അഖിലേന്ത്യാ ബാങ്ക് സമരം

ന്യൂഡല്‍ഹി : ഫെബ്രുവരി ഏഴിന് അഖിലേന്ത്യാതലത്തില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു.നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് സംയുക്തതലത്തില്‍ അഖിലേന്ത്യാ പണിമുടക്കിന് സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. നോട്ട് പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കുക, രാജ്യത്തെ ബാങ്കുകള്‍ക്ക് കിട്ടാനുളള കിട്ടാക്കടം തിരിച്ചുപിടിക്കാനുളള നടപടികള്‍ ഊര്‍ജിതമാക്കുക എന്നീ ആവശ്യങ്ങളാണ് ബാങ്കുകള്‍ പ്രധാനമായും ഉന്നയിക്കുന്നത്. നോട്ട് നിരോധനവും അതിനെ തുടര്‍ന്നുണ്ടായ സമരങ്ങളും രണ്ടുമാസം പിന്നിടുമ്പോള്‍ ഇതാദ്യമായിട്ടാണ് രാജ്യത്തെ ബാങ്കുകള്‍ സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരവുമായി രംഗത്ത് എത്തുന്നത്. രാജ്യത്തെ ഏഴുലക്ഷത്തോളം വരുന്ന ജീവനക്കാരും ഉദ്യോഗസ്ഥരും പണിമുടക്കും എന്നാണ് അറിയിച്ചിട്ടുളളത്.