യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം വീഡിയോ ഫേസ്ബുക്കിലൂടെ ലൈവ് ആയി ലോകത്തിനെ കാണിച്ചു

സ്​റ്റോക്​ഹോം : സ്വീഡനിലാണ് ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന ലൈംഗിക പീഡനം അരങ്ങേറിയത്. യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ സംഘം അതിന്റെ വീഡിയോ തല്‍സമയം ഫേസ്ബുക്കിലൂടെ ലോകത്തെ മുഴുവന്‍ കാണിക്കുകയായിരുന്നു. ഞായറാഴ്​ച തലസ്​ഥാന നഗരിയായ സ്​റ്റോക്​ഹോമിൽനിന്നും 70 കിലോമീറ്റർ അകലെ ഉപ്​സല അപ്പാർട്​മെൻറിലായിരുന്നു സംഭവം.മൂന്നു മണിക്കൂറോളം സമയമാണ് യുവതി പീഡിപ്പിക്കപ്പെട്ടതെന്നു പോലിസ് അറിയിച്ചു. പോലിസ് അപ്പാര്‍ട്ട്‌മെന്റിലെത്തുമ്പോള്‍ യുവതി അബോധാ വസ്ഥയിലായിരുന്നു. ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പിലൂടെയാണ് സംഘം വീഡിയോ ലൈവ് വിട്ടത്. ഫേസ്​ബുക്​ ഗ്രൂപ്പിലെ അംഗങ്ങൾ വിഡി​യോ കണ്ട ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. 60,000 അംഗങ്ങളുള്ള ക്ലോസ്​ഡ് ​ഗ്രൂപ്പാണിത്​. സംഭവത്തി​െൻറ ദൃശ്യങ്ങൾ ​ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ പൊലീസിന്​ കൈമാറാൻ അന്വേഷണ ഉദ്യോഗസ്​ഥർ ആവശ്യപ്പെട്ടിട്ടുണ്ട്​. സംഭവത്തി​ലുൾപ്പെട്ട പ്രതികളിലൊരാൾ തോക്കുമായി നിൽക്കുന്നതും ദൃശ്യത്തിലുണ്ട്​.വിഡിയോ ഡിലീറ്റ്​ ചെയ്​തെങ്കിലും വ്യാപകമായി ഷെയർ ചെയ്യപ്പെ​െട്ടന്നാണ്​ പൊലീസ്​ പറയുന്നത്. വിഡിയോ റി​പ്പോർട്ട്​ ചെയ്യപ്പെട്ടതിനെ തുടർന്ന്​ ഉടൻ​ നീക്കം ചെയ്​തതായും അന്വേഷണ ഉദ്യോഗസ്​ഥരോട്​ സഹകരിക്കുമെന്നും​ ഫേസ്​ബുക്​ അധികൃതർ വ്യക്​തമാക്കിയിട്ടുണ്ട്​. സംഭവത്തില്‍ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ്ചെയ്തു.