യുകെയിൽ ആദ്യമായി മലയാളികൾക്കായി ഫുട്ബോൾ ലീഗ്


ലണ്ടൻ: യുകെയിലെ മലയാളികൾ വർഷങ്ങളായി കാത്തിരുന്ന മലയാളി ഫുട്ബോൾ ലീഗിന് വാരാന്ത്യം ലണ്ടനിൽ തുടക്കം. ഈ വരുന്ന ജനുവരി 28നു ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് ലീഗിന് വേണ്ടി ആദ്യ പന്തുരുളും. ആറു മലയാളി ക്ലബ്ബുകൾ പങ്കെടുക്കുന്ന ലീഗിന്റെ ഒന്നാം ഡിവിഷനിൽ മാർഷ്യൻസ്ൽ- ലണ്ടൻ, ഗ്രിഫിൻസ് ക്രോയ്ഡോൺ, ക്രോയ്ഡോൺ -ബ്ലാസ്റ്റേഴ്സ്, L F C സ്ട്രാറ്ഫോഡ്, G F C ലണ്ടൻ, ഹേർട്സ് FC, എന്നി ടീമുകൾ പങ്കെടുക്കുന്നു. ഒന്നാം ഡിവിഷൻ മത്സരങ്ങൾ ന്യൂഹാം, ക്രോയ്ഡോൺ എന്നിവിടങ്ങളിൽ ആണ് നടക്കുന്നത്. ഏപ്രിൽ പകുതി വരെ നടക്കുന്ന ആവേശഭരിതമായിരിക്കുമെന്നു സംഘാടകർ അറിയിച്ചു.

യുകെയിൽ ഉടനീളമുള്ള ഒരു കൂട്ടം സ്പോർട്സ് പ്രേമികളുടെയും ക്ലബ്ബുകളുടെയും പ്രൊഫഷണൽ കാളികാരുടെയും സംയുക്ത സംരംഭമായ ലണ്ടൻ സ്പോർട്സ് ലീഗിന്റെ പ്രവർത്തകർ കഴിഞ്ഞ 10 വർഷത്തിൽ ഏറെയായി യുകെയിലെ സ്പോർട്സ് മേഖലയിൽ സജീവമായ പ്രവർത്തനങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്നു. LSL ന്റെ ഈ കൂട്ടായ പ്രവർത്തനം യുകെയിലെ കമ്മ്യൂണിറ്റി സ്പോർട്സ് മേഖലയിൽ പുരോഗമനപരമായ വലിയ മാറ്റങ്ങൾ വരുത്തുമെന്ന്. ഭാരവാഹികൾ പ്രതീക്ഷിക്കുന്നു.

ലീഗിൻറെ രണ്ടാം ഡിവിഷൻ മത്സരങ്ങൾക്കുള്ള ടീം രെജിസ്ട്രേഷൻ ഈ ആഴ്ച മുതൽ ആരംഭിച്ചു. രണ്ടാം ഡിവിഷൻ ഏപ്രിൽ മധ്യത്തോടെ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്ന് LSL ഫുട്ബോൾ സെക്രട്ടറി ശ്രീ പ്രമോദ് ഭാസ്ക്കരൻ അറിയിച്ചു. പങ്കെടുക്കാൻ താല്പര്യം ഉള്ള ക്ലബ്ബുകൾ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ് .

LSL -ഫുട്ബാൾ സെക്രട്ടറി : പ്രമോദ് ഭാസ്കരൻ :- 07985118570
LSL – ഡെവോലോപ്മെൻറ് മാനേജർ : ജസ്റ്റിൻ ജോസ് :- 07414726462