കാശ്മീരില്‍ വീണ്ടും കനത്ത മഞ്ഞിടിച്ചില്‍ പത്തുസൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗർ  :  കശ്മീരിലെ സൈനിക ക്യാമ്പില്‍ മഞ്ഞുമലയിടിഞ്ഞ്  മരിച്ച സൈനികരുടെ എണ്ണം പത്തായി. മഞ്ഞിനടിയിൽ പെട്ട സൈനികരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്​. കശ്മീരിലെ ഗുരെസ് സെക്ടറില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം. േമാശം കാലാവസ്​ഥയും കനത്ത മഞ്ഞു വീഴ്​ചയും മൂലം രക്ഷാ പ്രവർത്തനം ദുഷ്​കരമായിരിക്കുകയാണ്​. ഗുർസെ മേഖലയലിലെ സൈനിക ക്യാമ്പുണ്ടായിരുന്ന സ്​ഥലത്തു നിന്ന്​ ആറ്​ മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ട്​.  മൂന്നു സൈനികരുടെ മൃതദേഹം ഇന്നു രാവിലെയാണ് കണ്ടെത്തിയത്. .കൂടാതെ നിക ക്യാമ്പിലേക്ക്​ പോവുകയായിരുന്ന വാഹനം മഞ്ഞിടിച്ചിലിൽ കാണാതായിട്ടുണ്ട്​.  ഇന്നലെ സൊണമാർഗിലുണ്ടായ മഞ്ഞിടിച്ചിലിൽ ഒരു മേജർ മരിച്ചിരുന്നു. രക്ഷാപ്രവർത്തകർ ഏഴുപേരെ ജീവനോടെ ക​ണ്ടെത്തിയിട്ടുണ്ട്​. എത്രപേരെ കാണാതായി എന്നതിനെ കുറിച്ച്​ സേന കൃത്യമായ വിവരം നൽകിയിട്ടില്ല. ഇന്നലെയുണ്ടായ കനത്ത മഞ്ഞു വീഴ്​ചയിൽ ഒരു കുടുംബത്തിലെ നാലു പേരും മരിച്ചിട്ടുണ്ട്​.