ജിയോയെ വെല്ലുവിളിച്ച് പുതിയ ആപ്പുമായി ഐഡിയ രംഗത്ത്

മുംബൈ :  റിലയൻസ്​ജിയോയുടെ വരവോടെ രാജ്യത്തെ പല പ്രമുഖ മൊബൈല്‍ നെറ്റ്വര്‍ക്കുകാരും പണിയില്ലാതെ വീട്ടില്‍ ഇരിക്കുന്ന അവസ്ഥയിലാണ്. ജിയോയെ പിടിച്ചുകെട്ടാന്‍ പല പണികളും ഇവര്‍ നോക്കി എങ്കിലും എല്ലാം ചീറ്റിപ്പോവുകയായിരുന്നു. അവസാനം പല കമ്പനികള്‍ക്കും ജിയോ നല്‍കുന്നത് പോലെ സൌജന്യങ്ങള്‍ വാരിക്കൊരി നല്‍കേണ്ടി വന്ന സ്ഥിതിയാണ് ഇപ്പോള്‍. കൂടാതെ പല കാര്യങ്ങള്‍ക്കും ജിയോയെ അനുകരിക്കുകയാണ് മറ്റുള്ളവരും.അത്തരത്തില്‍ എയര്‍ടെല്ലിനു പിന്നാലെ ജിയോയെ  നേരിടാൻ െഎഡിയ പുതിയ ആപ്പ്​പുറത്തിറക്കുന്നു. ഡിജിറ്റൽ ​െഎഡിയ എന്നാണ്​പുതുതായി പുറത്തിറക്കാൻ പോവുന്ന ആപ്പി​െൻറ പേര്​. റിലയൻസ്​ജിയോ വിവിധ സേവനങ്ങൾക്കായി നിരവധി ആപ്പുകൾ പുറത്തിറക്കിയിരുന്നു. സിനിമ കാണാനും സംഗീതം ശ്രവിക്കാനും ബുക്കുകളും വാർത്തകളും വായിക്കാനുമെല്ലാം ജിയോയുടെ ആപ്പുകൾ ഉണ്ടായിരുന്നു. ഇതേ മാതൃകയിലാവും െഎഡിയയും ആപ്പ്​ പുറത്തിറക്കുക. ഡിജിറ്റൽ െഎഡിയയിൽ സിനിമകൾ, ടിവി, സംഗീതം, ഗെയിമിങ്​ എന്നിവ ലഭ്യമാവുമെന്ന്​ ​െഎഡിയ അറിയിച്ചു. സഞ്ചരിക്കുന്ന പുതിയ ഒാൺലൈൻ യുവത്വത്തെ ലക്ഷ്യംവെച്ചാണ് ആപ്പ്​ പുറത്തിറക്കുന്നതെന്നും കമ്പനി പറഞ്ഞു. 2016 സെപ്തംബറിൽ പുറത്തിറക്കയ െഎഡിയയുടെ രണ്ടാം പാദ റിപ്പോർട്ടിൽ െഎഡിയ ഗെയിംസ്​, വിഡിയോസ്​, സംഗീതം, ചാറ്റ്​ എന്നീ സേവനങ്ങൾക്കായി വിവിധ ആപ്പുകൾ പുറത്തിറക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ​െഎഡിയ പുറത്തിറക്കുന്നതിന്​ മുമ്പ്​ തന്നെ റിലയൻസ്​ ജിയോ ഇത്തരം ആപ്പുകൾ പുറത്തിറക്കിയിരുന്നു. ഇൗ സാമ്പത്തിക വർഷത്തി​െൻറ ഒന്നാം പാദത്തിൽ തന്നെ ആപ്പ്​ പുറത്തിറക്കാനാണ്​െഎഡിയ ലക്ഷ്യമിടുന്നത്​. പുതിയ ആപ്പിലൂടെ കൂടുതൽ ഡാറ്റ ഉപയോഗം നടക്കുമെന്നും അത്​ കമ്പനിക്ക്​ ഗുണകരാമാവുമെന്നുമാണ്​ ​െഎഡിയയുടെ കണക്ക്​ കൂട്ടൽ.അതുകൂടാതെ  എയർടെല്ലി​െൻറ പേയ്​മെൻറ്​ ബാങ്കി​െൻറ മാതൃകയിൽ െഎഡിയയും പേയ്​മെൻറ്​ബാങ്ക്​തുടങ്ങുമെന്നും ​െഎഡിയ പുറത്ത്​ വിട്ട റിപ്പോർട്ടിലുണ്ട്​. മൊബൈൽ സേവന രംഗത്ത്​ കടുത്ത മൽസരമാണ്​ നേരിടുന്നത്​. ഇത്​ തിരിച്ചറിഞ്ഞാണ്​ പുതിയ പരീക്ഷണങ്ങളുമായി ​െഎഡിയ രംഗത്തെത്തുന്നത്​. ഇന്ത്യയിൽ കൂടുതൽ ആളുകളിലേക്ക്​ ബ്രോഡ്​ബാൻഡ്​ സേവനം എത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്​. അതേസമയം മാര്‍ച്ചില്‍ അവസാനിക്കും എന്നുപറഞ്ഞിരുന്ന ജിയോ സേവനങ്ങള്‍ ജൂണ്‍ വരെ തുടരുമെന്നാണ് ഇപ്പോള്‍ കിട്ടുന്ന റിപ്പോര്‍ട്ടുകള്‍.