ആശ്വസിക്കാം ; ആയിരം രൂപ നോട്ടുകള്‍ തിരിച്ചുവരുന്നു ; ഫെബ്രുവരി അവസാനത്തോടെ വിപണിയില്‍
ന്യൂഡൽഹി : രണ്ടായിരം രൂപാ നോട്ടുകള്‍ ആവശ്യത്തിനു ലഭിച്ചു തുടങ്ങി എങ്കിലും അത് മാറിയെടുക്കുവാന്‍ കുറച്ചു ബുദ്ധിമുട്ടാണ് ഇപ്പോള്‍. ചില്ലറക്ഷാമം തന്നെയാണ് മുഖ്യ പ്രശ്നം. എന്നാല്‍ അതിനും ഉടന്‍ പരിഹാരം ഉണ്ടാകുവാന്‍ പോകുന്നു. ഫെബ്രുവരിയോടെ 1000 രൂപ നോട്ടുകൾ തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യ വാരമോ കറൻസി നിയന്ത്രങ്ങൾ പിൻവലിക്കും. ഇതിന് പിന്നാലെ തന്നെ പുതിയ 1000 രൂപ നോട്ടുകളും സർക്കാർ പുറത്തിറക്കും. ആയിരം രുപയുടെ നോട്ടുകൾ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതിനായി റിസർവ് ബാങ്ക് എയർ കാർഗോ ടെൻഡർ വിളിച്ചതായും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ചയാണ് ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി.ആയിരത്തിന്റെ നോട്ടുകള്‍ വീണ്ടും പ്രചാരത്തിലെത്തുന്നതോടെ പണമിടപാടുകള്‍ സാധാരണഗതിയിലാകുമെന്നാണു പ്രതീക്ഷ. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മൈസൂരുവിലെയും ബംഗാളിലെ സാല്‍ബോണിയിലെയും പ്രസുകളില്‍ നിന്ന് 1000 രൂപയുടെ നോട്ടുകള്‍ വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കും. കഴിഞ്ഞ വർഷം നവംബർ 8നാണ് കേന്ദ്രസർക്കാർ 500,1000 രൂപയുടെ നോട്ടുകൾ അസാധുവാക്കിയത്. രാജ്യത്തെ കള്ളപണവും കള്ളനോട്ടും തടയുന്നതിനായാണ് സർക്കാർ നോട്ട് നിരോധനം നടപ്പിലാക്കിയത്. എന്നാൽ നോട്ട് നിരോധനം ഫലം കണ്ടിരുന്നില്ല. പിൻവലിച്ച മുഴുവൻ കറൻസിയും ബാങ്കുകളിൽ തിരിച്ചെത്തിയിരുന്നു. നിരോധനത്തിന് പിന്നാലെ പുതിയ 500 രൂപ നോട്ടുകൾ സർക്കാർ പുറത്തിറക്കിയിരുന്നു. എന്നാൽ 1000 രൂപ നോട്ട് എന്ന് പുറത്തിറക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നില്ല. ഇൗ അനിശ്ചിതത്വത്തിനാണ് ഇപ്പോൾ അന്ത്യമാവുന്നത്. അതേസമയം എടിഎമ്മുകളില്‍നിന്ന് ഒറ്റയടിക്കു പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഉടന്‍തന്നെ 24,000 രൂപയായി വര്‍ധിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.