തട്ടിപ്പ് ടെലിഫോണ്‍ കോളുകള്‍ക്കെതിരെ ഇറ്റലിയിലെ ഇന്ത്യന്‍ എംബസ്സിയുടെ മുന്നറിയിപ്പ്


റോം: ഇന്ത്യക്കാരായ വ്യകതികളെ കേന്ദ്രികരിച്ചു ഇറ്റലിയിലെ ഇന്ത്യന്‍ എംബസ്സിയുടെ പേരില്‍ വ്യാജ ടെലിഫോണ്‍ കോളുകള്‍ ഉണ്ടാകുന്നതായി പരാതി. +39064884642/45 എന്ന എംബസ്സിയുടെ നമ്പറില്‍ നിന്നാണ് വ്യാജ കോളുകള്‍ വരുന്നതെന്നാണ് വിവരം.

ഇറ്റലിയില്‍ താമസിക്കുന്ന ഇന്ത്യക്കാരെ ഫോണില്‍ വിളിച്ചു നാടുകടത്തല്‍, നിയമ പ്രശ്‌നങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിതിരിക്കണമെങ്കില്‍ ഒരു നിശ്ചിത തുക വിളിക്കുന്ന ആള്‍ നിര്‍ദ്ദേശിക്കുന്ന അകൗണ്ടില്‍ നിക്ഷേപിക്കണമെന്നാണ് അറിയിക്കുന്നത്. ഭീഷണികള്‍ക്ക് വഴങ്ങി ആരും പണം നല്‍കരുതെന്നും ഇറ്റലിയില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ ഈ കാര്യത്തില്‍ തെറ്റ് ധരിക്കപ്പെടാതിരിക്കാന്‍ അതീവ ശ്രദ്ധ ചെലുത്തണമെന്നും എംബസി നിര്‍ദ്ദേശിച്ചു.

റോമിലെ ഇന്ത്യന്‍ എംബസിയോ, മിലാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റൊ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ടു യാതൊരുവിധ കോളുകളും ഒരവസരത്തിലും നടത്തിയട്ടില്ല. അതേസമയം എംബസ്സിയുടെ പേരില്‍ വിളിച്ചു നടത്തുന്ന ഈ പുതിയ തട്ടിപ്പില്‍പ്പെട്ടു ആരും വഞ്ചിതരാകരുതെന്നും എംബസി മുന്നറിയിപ്പ് നല്‍കി. ഇതിനോടകം തന്നെ എംബസി അധികൃതര്‍ ഇറ്റലിയിലെ ബന്ധപ്പെട്ട വകുപ്പുകളെ വിവരം അറിയിച്ചുട്ടുണ്ട്.

ഇത്തരം ഭീഷണി ഉണ്ടാകുകയാണെങ്കില്‍ +39 3311928713 +39 064884642/45 എന്ന നമ്പറില്‍ എംബസിയെ വിവരങ്ങള്‍ അറിയിക്കുകയോ, cons.wing@indianembassy.it info.wing@indianembassy.it എന്നീ ഇ-മെയിലുകളില്‍ ബന്ധപ്പെടുകയോ ചെയ്യണമെന്ന് എംബസി അഭ്യര്‍ത്ഥിച്ചു.