റിയാദ് ടാക്കീസ്: അവാര്‍ഡ് നൈറ്റും, കലാകാരന്മാരുടെ മുഖാമുഖവും ഫെബ്രുവരി 10ന്
റിയാദ്: റിയാദിന്റെ ചരിത്രത്തില്‍ ആദ്യമായി കലാകാരന്മാര്‍ ഒരു വേദിയില്‍ അണിനിരക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തോളമായി നിരവധി കലാകാരന്മാരെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചുകൊണ്ടിരിക്കുന്ന സ്വതന്ത്ര സൗഹൃദകൂട്ടായ്മ്മ റിയാദ് ടാക്കീസ് പ്രവാസജീവിതത്തില്‍ തങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്കും, റിയാദിലെ കലാകാരന്മാരെ പരസ്പരം പരിചയപ്പെടുന്നതിനും കൂടിയാണ് ഈ വേദി.
അതേസമയം കഴിഞ്ഞ 20 വര്‍ഷമായി റിയാദിലെ വേദികളില്‍ നിറസാന്നിധ്യമായി, പ്രവാസ ലോകത്ത് തങ്ങളുടേതായ കഴിവുകള്‍ തെളിയിച്ച് മുന്നേറികൊണ്ടിരിക്കുന്ന അതുല്യ കലാപ്രതിഭകളെ ആദരിക്കുന്ന പുരസ്‌കാര നിശയും റിയാദ് ടാക്കിസ് സംഘടിപ്പിക്കും. ‘റിയാദ് ടാക്കീസ് അവാര്‍ഡ് നൈറ്റ് 2017’ എന്ന് പേരിട്ടിരിക്കുന്ന പ്രവാസി സംഗമം ഫെബ്രുവരി 10ന് (വെള്ളി) വൈകീട്ട് ആറു മണി മുതല്‍ അല്‍ -മദീന ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും. വിവിധ കലാപരിപാടികള്‍ പുരസ്‌കാര നിശയ്ക്ക് മിഴിവേകും. എല്ലാ കലാസ്‌നേഹികളെയും സംഘാടകര്‍ സമ്മേളനത്തിലേയ്ക്ക് ക്ഷണിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
0535711725
0508620499
0568382083
റിപ്പോര്‍ട്ട്: നൗഷാദ് ആലുവ