മാളുകളുടെ തലസ്ഥാനമായി മാറാന്‍ തിരുവനന്തപുരം ; വരുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രണ്ടു മാള്‍

കേരളത്തിന്റെ തലസ്ഥാനമാണ് തിരുവനന്തപുരം എങ്കിലും ഇപ്പോള്‍ പ്രധാന നഗരങ്ങളില്‍ കണ്ടുവരുന്ന പല പുതുമകളും തിരുവനന്തപുരത്ത് എത്തിയിട്ടില്ല. മുഖ്യമായും വമ്പന്‍ ഷോപ്പിംഗ്‌ മാളുകള്‍ തിരുവനന്തപുരത്ത് ഇല്ല എന്നാണു മറ്റു ജില്ലാക്കാര്‍ തിരുവനന്തപുരത്തിനെ കുറ്റപ്പെടുത്തുമ്പോള്‍ മുഖ്യമായും ആദ്യം പറയുന്നത്. എന്നാല്‍ സത്യാവസ്ഥ എന്തെന്നാല്‍ കേരളത്തിലെ ആദ്യ മാൾ പ്രൊജക്റ്റ് തേടിയെത്തിയത് തിരുവനന്തപുരം നഗരത്തിൽ ആയിരുന്നു. പ്ലാസ സെന്റർ പോലുള്ള കൂറ്റൻ മാളുകൾ, ഇന്നത്തെ കൊച്ചിയിലെ ലുലു മാളിനെക്കാൾ വലുപ്പമുള്ള മാൾ പദ്ധതിയുമായി വർഷങ്ങൾക്കു മുൻപ് കേരളത്തിലെ ആദ്യ മാൾ ആകാൻ ഒരുങ്ങി ഡിസൈൻ വരെ തയ്യാറാക്കിയിരുന്നു. എന്നാല്‍ തലസ്ഥാനത്തെ കോർപറേഷന്‍റെ മെല്ലെപോക്ക് കാരണം എല്ലാം പേപ്പറില്‍ തന്നെ ഒതുങ്ങി.അങ്ങനെ ഒരൊറ്റ ഇന്റർനാഷണൽ മാൾ പോലും ഇല്ലാത്ത ജില്ലയായി തിരുവനന്തപുരം മാറി. അന്ന് പ്ലാൻ ചെയ്തതിൽ ഇന്ന് നടപ്പിലാക്കുന്നത് ആകെ വേൾഡ് മാൾ പാറ്റൂർ, രാജകുമാരി മാൾ ആറ്റിങ്ങൽ ഇവയാണ്.

പാറ്റൂർ ഭൂമി കേസിന്റെ പേരിൽ ഈ പദ്ധതി ഒരുപാട് താമസിച്ചിരുന്നു. ഇതിനിടയ്ക്ക് കേരളത്തിലെ ചെറിയ നഗരങ്ങളിൽ പോലും ചെറുതും വലുതുമായ മാളുകൾ വരുകയും ചെയ്തു. എന്നാല്‍ കഥയാകെ മാറുകയാണ്‌ കേരളത്തിലെ അല്ല ഇന്ത്യയിലെ തന്നെ ഏറ്റവുംവലിയ മാളുകള്‍ ഇനി തിരുവനന്തപുരത്തിനു സ്വന്തം. ടോറസ് മാള്‍, ലുലു പിന്നെ തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കന്യാകുമാരി, തിരുന്നൽവേലി തുടങ്ങിയ സ്ഥലത്തുള്ളവർക്ക് ഒരു മെഗാമാൾ എന്ന പദ്ധതിയുമായി മലബാർ ഗ്രൂപ്പ് മാൾ ഓഫ് ട്രാവൻകൂറുമായും രംഗത്ത് ഉണ്ട്.ഇതില്‍ തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ അമേരിക്കൻ നിക്ഷേപവുമായി ടോറസ് ടൗൺഷിപ്പിൽ ഇന്ത്യയിലെ കൂറ്റൻ മാൾ ഉയരുമെന്ന് പറയപ്പെടുന്നു. അതുപോലെ ഇന്ത്യയിലെ ഏറ്റവും വലിയ മാൾ ആകാൻ ഒരുങ്ങുകയാണ് ആക്കുളം ലുലു മാൾ. അതിവേഗം പണി മുന്നോട്ട് നീങ്ങുകയാണ്.

ഒന്നുകിൽ ടോറസ്, അല്ലെങ്കിൽ ലുലു മാൾ, ഇവയിൽ ഏതെങ്കിലുമൊന്നാകും ഇന്ത്യയിലെ വലിയ മാൾ. രണ്ടു കമ്പനിയും ഇന്ത്യയിലെ വലിയ മാൾ ആയിരുന്നു അവകാശപ്പെട്ടിരുന്നത്. വിഴിഞ്ഞം പദ്ധതിയുടെ പ്രഖ്യാപനവും, ടെക്നോപാർക് ഏഷ്യയിലെ വലിയ ഐടി പാർക്ക് ആയതുമെല്ലാം നഗരത്തിന്റെ മുഖചായ മാറ്റുകയാണ് അതിന്റെ കൂടെ വമ്പന്‍ മാളുകള്‍ കൂടി എത്തുന്നതോടെ കേരളത്തിന്റെ തലസ്ഥാനം ഒന്നാംസ്ഥാനത്ത് എത്തുമെന്നാണ് തിരുവനന്തപുരത്തുകാരുടെ പ്രതീക്ഷ.