ജന്മ നാടിന്റെ സ്മരണകള്‍ അലയടിച്ച പെരുമ്പാവൂര്‍ പ്രവാസി അസ്സോസിയേഷന്റെ അഞ്ചാം വാര്‍ഷികാഘോഷം


റിയാദ്: ജനനാടിന്റെ ഓര്‍മ്മകള്‍ താലോലിച്ചു പെരുമ്പാവൂര്‍ പ്രവാസി അസ്സോസിയേഷന്‍ റിയാദ് അഞ്ചാം വാര്‍ഷികാഘോഷം സമാപിച്ചു. എക്‌സിറ്റ് 18ലെ നൂര്‍ അല്‍മാസ് ആഡിറ്റോറിയത്തില്‍ വച്ച് വിവിധ കലാ സംസകാരീക പരിപാടികളോടെ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്റ് മാഹിന്‍ പോഞ്ഞാശ്ശേരി അദ്ധ്യക്ഷത വചിച്ചു. സംസകാരിക സമ്മേളനം എന്‍. ആര്‍.കെ കണ്‍വീനര്‍ ബാലചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു.

നോര്‍ക്ക കന്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാട് സമ്മേളനത്തില്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് സംഘടനയുടെ സ്ഥാപകരില്‍ മുതിര്‍ന്ന പൗരനായ പരിത് പാറപ്പുറത്തിനേയും, ഇന്ത്യന്‍ എംബസി ചാരിറ്റി വോളണ്ടിയര്‍മാരായി നിസ്തുല സേവനം കാഴ്ചവച്ച അന്‍വര്‍ ചെമ്പറക്കി, മുഹമ്മദലി മരോട്ടിക്കല്‍, ബഷീര്‍കോതമംഗലം എന്നിവരെ മെമന്‍ന്റൊ നല്‍കി ആദരിക്കുന്ന ചടങ്ങിനും സമ്മേളനം വേദിയായി.

വിവിധ ടെലിവിഷന്‍ ചാനലുകളില്‍ കൂടി താരമായ ഗായകന്‍ ഷഫീഖ് പെരുമ്പാവൂരിന്റെ നേതൃത്വത്തില്‍ റിയാദിലെ പ്രശസ്തരായ ഗായകരെ ഉള്‍പ്പെടുത്തി ഗാനമേളയും, ഡാന്‍സ് ഗ്രൂപ്പ് മണി ബ്രതെഴ്സ്സിന്റെ നൃത്തസന്ധ്യയും ആഘോഷ പരിപാടികള്‍ക്ക് ഉത്സവ പ്രതീതിയേകി. കുട്ടികളുടെ കലാപരിപാടികള്‍ക്ക് മുഹമ്മദലി ആലുവ, സലാം പെരുമ്പാവൂര്‍, ഷാന്‍ വല്ലവും നേതൃത്വം നല്‍കി. സമ്മാനകൂപ്പണ്‍ നറുക്കെടുപ്പ് റഹീം കൊപ്പറമ്പിയും, അസ്സീസ്അലിയാരും നിര്‍വഹിക്കുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയതു.

വാര്‍ഷീക ആഘോഷ കമ്മിറ്റിക്കാരായ അലി അലുവ, നൗഷാദ് പുക്കാട്ടുപടി, നിഷാദ് ഇല്ലിച്ചോടന്‍, നൗഷാദ് പള്ളത്ത്, ഡൊമനിക്ക് ആലുവ, ഫരീദ് ജാസ്, അലി വാരിയത്ത്, സലാം മാറംപ്പിള്ളി, സിയാവുദ്ധീന്‍, നസീര്‍ കുമ്പശ്ശേരി, റഫീഖ് ചെമ്പറക്കി, ഉസ്മാന്‍ ചെമ്പറക്കി, ജബ്ബാര്‍ കോട്ടപ്പുറം, മനാഫ് ചെമ്പറക്കി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മുജീബ് റോയല്‍ സ്വാഗതവും, ബഷീര്‍ കോതമംഗലം നന്ദിയും യോഗത്തില്‍ സെക്രട്ടറി പ്രവീന്‍ ജോര്‍ജ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സദസ്സിന് വിവരിച്ചു.