കുടിയേറ്റ വിലക്കിന് പഴുതടച്ച പുതിയ നിയമം കൊണ്ടുവരാന്‍ ട്രംപ് തീരുമാനം
മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പ്രവേശനം നിഷേധിച്ച അമേരിക്കന്‍ ഭരണകൂടം പഴുതടച്ച പുതിയ നിയമം കൊണ്ടുവരാനുള്ള നീക്കത്തില്‍. ആദ്യ ഉത്തരവ് കോടതി ഇടപെട്ട് തടഞ്ഞതാണ് ട്രംപിനെയും സംഘത്തിനെയും പുതിയ ഒരു തീരുമാനത്തില്‍ എത്തിച്ചത്. ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഈ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നതിന് പകരം പഴുതടച്ച പുതിയ നിയമം കൊണ്ടുവരുന്നതിനാണ് നീക്കം. സാന്‍ഫ്രാന്‍സിസ്കോ യിലെ അപ്പീല്‍ കോടതിയില്‍ സമര്‍പ്പിച്ച കേസാണ് പിന്‍വലിക്കാന്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. കുടിയേറ്റ വിലക്ക് താത്കാലികമായി തടഞ്ഞ ജഡ്ജിമാര്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിച്ചുകൊണ്ടാവും പുതിയ നിയമം കൊണ്ടുവരികയെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. പുതിയ നിയമം അടുത്ത ആഴ്ച്ച തന്നെ നടപ്പിലാക്കുവാനാണ് തീരുമാനം.