നടിയെ തട്ടിക്കൊണ്ടുപോയ സംഭവം രണ്ടുപേര്‍ കൂടി അറസ്റ്റില്‍ ; വാഹനം കണ്ടെത്തി

കൊച്ചി : സിനിമാനടിയെ തട്ടികൊണ്ട്​ പോയി ശാരീരികമായി ഉപദ്രവിച്ച കേസിൽ രണ്ടു പേര്‍ അറസ്റ്റില്‍ എന്ന് റിപ്പോര്‍ട്ടുകള്‍. വടിവാള്‍ സലീം, പ്രദീപ് എന്നിവരെയാണ് ഇന്ന് കോയമ്പത്തൂരില്‍ നിന്ന് പിടികൂടിയത്.അതേസമയം കേസിലെ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു കഴിഞ്ഞു. ക്വ​േട്ടഷൻ സംഘാംഗങ്ങളായ മനു, ബിജീഷ്​, മണികണ്​ഠൻ, വടിവാൾ സലിം, പ്രദീപ്​ എന്നിവരെയാണ്​ തിരിച്ചറിഞ്ഞത്​. ഇക്കാര്യത്തിൽ ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്ന്​ പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. പെരുമ്പാവൂര്‍ സ്വദേശി പള്‍സര്‍ സുനി എന്ന സുനില്‍കുമാറാണ് തട്ടിക്കൊണ്ടുപോകല്‍ പദ്ധതിയുടെ സൂത്രധാരന്‍. നടിയുടെ വാഹനം ഓടിച്ചിരുന്ന മാര്‍ട്ടിനെ ഇന്നലെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏഴംഗ സംഘമാണ് കൃത്യം നടത്തിയതെങ്കിലും ആറു പേരുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. തമ്മനത്തെ ക്വട്ടേഷന്‍ സംഘത്തിലുള്ളവരാണ് ഇവര്‍ എന്നാണ് പോലീസ് പറയുന്നത്. അതിനിടെ നടി സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന പ്രതികളുടെ ടെം​​േമ്പാ ട്രാവലർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എറണാകുളം തമ്മനം–പുല്ലേപടി റോഡിൽ നിന്നാണ്​ വാഹനം പൊലീസ്​ കണ്ടെത്തിയത്​. വാഹനത്തിൽ ഫോറൻസിക്​ വിധഗ്​ദർ പരിശോധന നടത്തുകയാണ്​. നിലവിൽ കേസിൽ മൂന്ന്​ പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്.​ വാഹനം ഫോറന്‍സിക് വിദഗ്ധര്‍ ശാസ്ത്രീയ പരിശോധന നടത്തി. ട്രാവലറില്‍ നിന്നും പ്രതികളുപയോഗിച്ചെന്ന് കരുതുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടി സ്വദേശി കാറ്ററിങ്ങിന് ഉപയോഗിക്കുന്ന ട്രാവലറാണിത്. മൂന്ന് ദിവസം മുമ്പാണ് വാഹനം വാടകയ്ക്കെടുത്തത്. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷമായിരിക്കും ട്രാവലര്‍ പോലീസിന് വിട്ടുകൊടുക്കുക. അതേസമയം സുനി വിളിച്ചതിനാലാണ് പോയതെന്നും അറസ്റ്റിലായവര്‍ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ സുനിയെ പിടിക്കുക എന്നതിലാണ് അന്വേഷണസംഘം ശ്രദ്ധകൊടുത്തിരിക്കുന്നത്. അതുപോലെ സുനി പിടിയിലായതിന് ശേഷമേ തട്ടിക്കൊണ്ടു പോകലിന് പിന്നിലുള്ള സത്യങ്ങള്‍ വെളിവാക്കുകയുള്ളൂ.