കീഴടങ്ങുവാന്‍ കോടതിയില്‍ എത്തിയ പള്‍സര്‍ സുനി പോലീസ് പിടിയില്‍

കൊച്ചി :  നടിയെ ആക്രമിച്ച കേസിൽ കോടതിയില്‍  കീഴടങ്ങുവാന്‍ എത്തിയ   മുഖ്യപ്രതി പൾസർ സുനിയെ പോലീസ് പിടികൂടി. എറണാകുളം എസിജെഎം  കോടതിയിൽ നടന്ന നാടകീയമായ രംഗങ്ങള്‍ക്ക് ഒടുവിലാണ് പള്‍സര്‍ സുനിയെയും കൂട്ടുപ്രതി വിജേഷിനെയും പോലീസ് പിടികൂടിയത്. ഉച്ചയോടെ എറണാകുളം എസിജെഎം കോടതിയിലാണ് കീഴടങ്ങാനാണ് പള്‍സര്‍ സുനിയും വിജേഷും കീഴടങ്ങാന്‍ എത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി സുനി കോടതിയിൽ കീഴടങ്ങുന്നത് ഒഴിവാക്കാൻ പോലീസ് വിവിധ കോടതികളിൽ കനത്ത ജാഗ്രതയിലായിരുന്നു. അതിനാല്‍ കോയമ്പത്തൂരില്‍ നിന്നും രഹസ്യമായി എത്തിയ പള്‍സറും, വിജേഷും കോടതിയിലെ ജഡ്ജിയുടെ ചേമ്പറില്‍ എത്തി. എന്നാല്‍ ഇവിടെ ജഡ്ജി ഉച്ചഭക്ഷണത്തിനായി പോയിരുന്നു. ഇതേ സമയം കോടതിയില്‍ കയറിയ സെന്‍ട്രല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘം പള്‍സറിനെയും കൂട്ടാളിയേയും വലിച്ചിഴച്ച് പുറത്ത് എത്തിച്ച് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.  സുനിയെ പിടികൂടുവാന്‍ വേണ്ടി പോലീസ് നാട് മുഴുവന്‍ അരിച്ചുപെറുക്കുന്ന സമയമാണ് അവരുടെയെല്ലാം കണ്ണുവെട്ടിച്ചാണ് പോലീസ് ആസ്ഥാനത്തിന് വിളിപ്പാടകലെയുള്ള സിജെഎം കോടതിയിലെത്തി സുനി കീഴടങ്ങാന്‍ ശ്രമിച്ചത്. എന്നാല്‍ പോലീസ്  സുനിയെ ചോദ്യം ചെയ്യുന്നതിന് വേണ്ടി രഹസ്യസങ്കേതത്തിലേയ്ക്ക്  മാറ്റി എന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരങ്ങള്‍. വിശദമായ ചോദ്യം ചെയ്യലിന് വേണ്ടിയാണ് പോലീസ് സുനിയെയും സുഹൃത്തിനെയും രഹസ്യസങ്കേതത്തിലേയ്ക്ക് മാറ്റിയത്.