അടിക്ക് അടി കൊലയ്ക്ക് കൊല ; പ്രകോപനപരമായ പ്രസംഗവുമായി കെ. സുരേന്ദ്രന്‍

മംഗളുരു : പ്രകോപനപരമായ പ്രസംഗവുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ രംഗത്ത്. മംഗലാപുരത്ത് ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്ന സമയമാണ് സുരേന്ദ്രന്‍ ഇത്തരത്തില്‍ പ്രകോപനപരമായി സംസാരിച്ചത്. അടിക്ക് അടിയും കൊലയ്ക്കു കൊലയും ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ അത് നിർത്തിവച്ചിരിക്കുകയാണെന്നുമായിരുന്നു സുരേന്ദ്രൻ പറഞ്ഞത്. സിപിഎമ്മുകാർ രാജ്യത്ത് എവിടെ പോയാലും അവരെ തടയാൻ ബിജെപിക്കാർ ഉണ്ടാകുമെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു. രണ്ട് ശതമാനം വോട്ട് കിട്ടിയ സമയത്ത് അടിക്ക് തിരിച്ചടിയും കൊലയ്ക്ക് പകരം കൊലയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അടിക്ക് പകരം അടിയും കൊലയ്ക്ക് പകരം കൊലയും നിര്‍ത്തിവെച്ചിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന്‍റെ കര്‍ണ്ണാടക സന്ദര്‍ശനം മുന്‍നിര്‍ത്തി നടന്നുവരുന്ന വിവാദങ്ങളുടെ തുടര്‍കഥയാണ് ഇപ്പോള്‍ അരങ്ങേറുന്നത്.