തേയ്ച്ചിട്ട്‌ പോയ കാമുകിക്ക് പണി കൊടുക്കാന്‍ നോക്കി ; അവസാനം കാമുകന്‍ ജയിലിലായി

തന്നെ പറ്റിച്ചിട്ട് മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമിച്ച മുന്‍ കാമുകിക്ക് പണി കൊടുക്കാന്‍ നോക്കിയ കാമുകന്‍ അവസാനം ജയിലിലായി. ഐ ടി നഗരമായ ബംഗളൂരുവിലാണ് സംഭവം. കാമുകിയുടെ കല്യാണം മുടക്കാന്‍ ഒരു വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയ ഇയാള്‍ ഭര്‍ത്താവ് ആകുവാന്‍ പോകുന്ന ആളിന് യുവതിയെ പറ്റിയുള്ള അപകീര്‍ത്തികരമായ പോസ്റ്റുകള്‍ അയക്കുകയായിരുന്നു. പ്രവീണ്‍ ടി എന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നേഹ എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയ പ്രവീണ്‍ യുവതിക്കും വിവാഹം നിശ്ചയിച്ചിരുന്ന യുവാവിനും സന്ദേശങ്ങള്‍ അയക്കുകയായിരുന്നു. എന്‍ജിനീയറിംഗ് പഠനകാലത്ത് യുവതിയും സഹപാഠികളായിരുന്നു. തുടര്‍ന്ന്‍ ഇരുവരും പ്രണയത്തില്‍ ആയെങ്കിലും വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ യുവാവുമായുള്ള ബന്ധം യുവതി വിച്ഛേദിക്കുകയായരുന്നു എന്ന് പറയപ്പെടുന്നു. പിന്നിടാണ് യുവതിക്ക് യുഎസില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യുവാവുമായി വിവാഹം നിശ്ചയിച്ചത് . ഫേസ്ബുക്കില്‍ ഇവരുടെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ കണ്ടതോടെ വൈരാഗ്യം തോന്നിയ പ്രവീണ്‍ തുടര്‍ന്ന് വിവാഹം മുടക്കുവാന്‍ വേണ്ടിയാണ് ഇത്തരത്തിലുള്ള സാഹസങ്ങള്‍ കാട്ടിയത്. വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കിയ പ്രവീണ്‍ യുവതിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന് ഭാവി വരന് സന്ദേശമയക്കുകയായരുന്നു. എന്നാല്‍ തുടക്കം മുതല്‍ തന്നെ പ്രവീണിനെ സംശമുണ്ടായിരുന്ന യുവതി സൈബര്‍ പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രവീണിനെ പോലീസ് പിടികൂടിയത്. പിന്നീട് പോലീസ് ചേദ്യം ചെയ്യുമ്പോള്‍ പ്രവീണ്‍ കാര്യങ്ങള്‍ തുറന്നു സമ്മതിക്കുകയായിരുന്നു.