നിങ്ങള്‍ക്ക് പെണ്‍കുട്ടികള്‍ ഉണ്ടോ? ആമീര്‍ ഖാന്റെ ഈ ഹ്രസ്വചിത്രം കാണാം
പെണ്‍ശക്തിയ്ക്ക് പ്രാധാന്യം നല്‍കി ആമീര്‍ ഖാന്‍ അണിയിച്ചൊരുക്കിയ ദംഗലിന് ശേഷം രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമേകി താരത്തിന്റെ പുതിയ ഹ്രസ്വചിത്രം ഇന്റര്‍നെറ്റില്‍ വൈറല്‍ ആകുന്നു. സ്റ്റാര്‍ പ്ലസ് ചാനലിന്റെ പ്രമോയുടെ ഭാഗമായാണ് ആമീര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മധുരപലഹാരങ്ങളുടെ കട നടത്തുന്ന മധ്യവയസ്‌കനായ ഗുര്‍ദീപ് സിംഗ് എന്ന സര്‍ദാറായാണ് ആമീര്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. പലഹാരക്കടയില്‍ പണ്ടെത്താക്കാള്‍ കൂടുതല്‍ കച്ചവടം പൊടിപൊടിയ്ക്കുന്നത് മകന്‍ ബിസിനസില്‍ വന്നതുകൊണ്ടാണോ എന്ന് കടയിലെ സന്ദര്‍ശകന്‍ ചോദിക്കുന്നു. തനിക്ക് മകനില്ലെന്നും പെണ്‍മക്കളാണുള്ളതെന്നും അവരുടെ പരിശ്രമമാണ് വിജയത്തിന് പിന്നിലെന്നും സര്‍ദാര്‍ മറുപടി പറയുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.