രൂപവും ഭാവവും മാറി വിപണി തിരിച്ചു പിടിക്കാന്‍ ബ്ലാക്ക് ബെറിയും എത്തുന്നു
ഐ ഫോണ്‍ കഴിഞ്ഞാല്‍ ഒരുകാലത്ത് ആഡംബരത്തിന്റെ ലക്ഷണമായിരുന്നു ബ്ലാക്ക് ബെറി ഫോണുകള്‍. എന്നാല്‍ ആൻഡ്രോയിഡ് ഫോണുകളുടെ കുത്തൊഴുക്കില്‍ വിപണിയില്‍ കടപുഴകി വീണ ബ്ലാക്ക് ബെറി തിരിച്ചു വരാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. ബാഴ്സിലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ ബ്ലാക്ക്ബെറി പുതിയ ഫോൺ അവതരിപ്പിച്ചത് . ടി.സി.എൽ കമ്യൂണിക്കേഷൻ എന്ന കമ്പനിയാണ് ഇനി ബ്ലാക്ക്ബെറിക്കായി ഫോണുകൾ നിർമിക്കുക. ക്വവേർട്ടി കീബോർഡോഡു കൂടിയ തനത് ബ്ലാക്ക്ബെറി ഡിസൈനിലാവും പുതിയ ഫോൺ . ഇതിനൊടപ്പം ടച്ച് സ്ക്രീൻ ഡിസ്പ്ലേയുമുണ്ടാകും. ആൻഡ്രോയിഡായിരിക്കും പുതിയ ഫോണിെൻറ ഒാപ്പറേറ്റിങ് സിസ്റ്റം. 499 ഡോളറായിരിക്കും എകദേശ വില. 4.5 ഇഞ്ച് ഡിസ്പ്ലേയായിരുക്കും ഫോണിനുണ്ടാവുക. 3 ജി.ബി റാം 32 ജി.ബി റോം എന്നിവയാണ് സ്റ്റോറജ് സവിശേഷതകൾ. ആൻഡ്രോയിഡ് ന്യൂഗട്ടാണ് ഒാപ്പറേറ്റിങ് സിസ്റ്റം. ക്വാൽക്കോം പ്രൊസസർ. 32 മിനുറ്റ് കൊണ്ട് 82 ശതമാനം ചാർജാവുന്ന ക്യുക്ക് ചാർജിങ് സംവിധാനവും ഫോണിലുണ്ട്. നോക്കിയക്ക് പിന്നാലെ ബ്ലാക്ക് ബെറി കൂടി എത്തുന്നതോടെ മൊബൈല്‍ രംഗത്തെ മത്സരം വീണ്ടും പഴയകാലത്തെ പോലെ ശക്തമാകും എന്ന് ഉറപ്പ്.