ധനുഷും നടിയുമായുള്ള സ്വകാര്യ ചിത്രങ്ങള്‍ പരസ്യപ്പെടുത്തി ഗായിക സുചിത്ര ; തമിഴ് സിനിമയില്‍ പുതിയ വിവാദം
സിനിമയില്‍ നല്ലകാലമാണ് എങ്കിലും തമിഴിലെ യുവസൂപ്പര്‍ താരം ധനുഷിന് സ്വകാര്യ ജീവിതത്തില്‍ ഇപ്പോള്‍ കഷ്ടകാലമാണ് എന്ന് പറയേണ്ടി വരും. ഒന്നിന് പിറകെ ഒന്നായി ഇപ്പോള്‍ വിവാദങ്ങള്‍ പിന്തുടരുകയാണ് ധനുഷിനെ. ധനുഷ് തങ്ങളുടെ മകനാണ് എന്ന് കാട്ടി ദമ്പതികള്‍ കേസ് നല്‍കിയതിനു പിന്നാലെ ഇപ്പോളിതാ ധനുഷും നടി തൃഷയും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങള്‍ പരസ്യപ്പെടുത്തിയിരിക്കുകയാണ് ഗായിക സുചിത്രാ കാര്‍ത്തിക്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലൂടെയാണ് ഗായികയും റേഡിയോ ജോക്കിയും അവതാരകയുമായ സുചിത്ര കാര്‍ത്തിക് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ധനുഷിനെ കൂടാതെ നായിക നടി ഹന്‍സിക, അനിരുദ്ധ്, അവതാരകയായ ദിവ്യദര്‍ശിനി തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങളാണ് സുചിത്ര കാര്‍ത്തിക് ട്വീറ്റ് ചെയ്തത്. എന്നെ ട്രോള്‍ ചെയ്യുന്നതിന് മുമ്പായി ധനുഷ് ഫാന്‍സ് നിങ്ങളുടെ സൂപ്പര്‍ സ്റ്റാറിന്റെ ലീലകള്‍ കണ്ടോളൂ എന്ന് പറഞ്ഞായിരുന്നു ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. തന്നെ ട്രോള്‍ ചെയ്ത ധനുഷ് ആരാധകര്‍ക്ക് ഗായിക നല്‍കിയ മറുപടിയാണ് അല്പം കടന്നുപോയത്. അതേസമയം ഈ സംഭവങ്ങള്‍ക്ക് പിന്നില്‍ മലയാള നടി ആക്രമിക്കപ്പെട്ട സംഭവവും ഉള്‍പ്പെടുന്നു എന്നതാണ് ശ്രദ്ധേയം. ഇതിനെ മുന്‍നിര്‍ത്തി സുചിത്ര തനിക്ക് നേരെ ഉണ്ടായ ഒരു ആക്രമണം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരുന്നു. തമിഴിലെ താരങ്ങള്‍ പങ്കെടുത്ത ഒരു പാര്‍ട്ടിയില്‍ നടന്‍ ധനുഷിന്റെ കൂട്ടത്തില്‍ ഉള്ള ഒരാള്‍ തന്‍റെ കൈയ്യില്‍ ചോരകരിവാളിക്കും വിധം കൈ പിടിച്ചു തിരിച്ച് ഈ വിധമാക്കിയിരിക്കുന്നു എന്നാണ് സുചിത്ര ഒരു ചിത്രം സഹിതം എഴുതിയത്. ഇതില്‍ ദേഷ്യം വന്ന ധനുഷ് ആരാധകര്‍ ഗായികയ്ക്ക് നേരെ അനാവശ്യമായ ട്രോളുകള്‍ ഉണ്ടാക്കിവിടുകയായിരുന്നു. അവര്‍ക്കുള്ള മറുപടിയാണ് ഈ വിധത്തില്‍ സുചിത്രനല്‍കിയത്.