ഒടുവില്‍ അധ്യാപകന്‍ അറസ്റ്റില്‍; വിദ്യാര്‍ഥിനി സുരക്ഷിത
കാലിഫോര്‍ണിയ: മുപ്പത്തിയെട്ടു ദിവസം അമേരിക്കന്‍ പൊലീസിനെ വട്ടം കറക്കിയ അധ്യാപകന്‍ അമ്പത് വയസ്സുള്ള ടാഡ്കുമ്മിന്‍സ് പൊലീസിന്റെ പിടിയിലായി. കലിഫോര്‍ണിയ ബിസില്‍ വില്ലയിലെ കാബിനില്‍ ഒളിച്ചു കഴിയുകയായി രുന്ന കുമ്മിന്‍സിനെ ഇന്ന് (വ്യാഴം) രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ടെന്നിസ്സി മൗരി കൗണ്ടി പബ്ലിക് സ്‌കൂള്‍ അധ്യാപകനായ കുമ്മിന്‍സ് 15 വയസ്സുള്ള വിദ്യാര്‍ഥിനി ഏലിസബത്ത് തോമസുമായാണ് മാര്‍ച്ച് 13 ന് അപ്രത്യക്ഷമായത്. ചില സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് ബുധനാഴ്ച അര്‍ദ്ധരാത്രി കാബിന്‍ വളഞ്ഞ് പൊലീസ് രാവിലെ വരെ കാത്തിരിക്കുകയായിരുന്നു. അതിരാവിലെ വാതില്‍ തുറന്ന് പുറത്തുവന്ന കുമ്മിന്‍സ് പൊലീസിനെ കണ്ടപ്പോള്‍ സാഹസത്തിനൊന്നും മുതിരാതെ കീഴടങ്ങുകയായിരുന്നു.
കാബിനകത്തുനിന്നും പൊലീസ് രണ്ട് റിവോള്‍വര്‍ കണ്ടെടുത്തു. പത്രസമ്മേളനത്തില്‍ റ്റിബിഐ വക്താവ് ഒസെ ഡിവിനാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. മൈനറായ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതിനും ലൈംഗീക ബന്ധം പുലര്‍ത്തിയ തിനുമാണ് പൊലീസ് അധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിയകുയാണെങ്കില്‍ പത്തുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.