മോദി ഇഫക്ട്: ഇസ്രായേലും ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ഉയരങ്ങളിലേയ്ക്ക്

ന്യൂഡല്‍ഹി: ഇന്ത്യാ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ പ്രകടമായത് മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമാണെന്ന് ഇസ്രാഈല്‍. അറബ് രാഷ്ട്രങ്ങള്‍ക്ക് വ്യക്തമായ സന്ദേശമാണ് ഇന്ത്യ ഇതിലൂടെ നല്‍കുന്നതെന്നും ഇന്ത്യയിലെ ഇസ്രാഈല്‍ അംബാസിഡര്‍ ഡാനിയല്‍ കാര്‍മണ്‍ പറഞ്ഞു. പ്രധാനമന്ത്രി നേരേന്ദ്രമോദി ഇസ്രാഈല്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്ന വേളയിലാണ് ഇസ്രാഈല്‍ അംബാസഡറുടെ പുകഴ്ത്തല്‍.

തന്ത്രപരമായ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ ആഴം കൈവന്നു. വിവിധ സെക്ടറുകളിലേക്ക് സഹകരണം വ്യാപിപ്പിച്ചു. പ്രതിരോധം, രാജ്യസുരക്ഷ, കാര്‍ഷികം, വിദ്യാഭ്യാസം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെല്ലാം ഇരു രാജ്യങ്ങളും സഹകരണത്തിന് തയ്യാറായി. ഇന്ത്യാ-ഈസ്രാഈല്‍ ബന്ധം 2014ല്‍ തുടങ്ങിയതല്ല. എന്നാല്‍ അതില്‍ കാര്യമായ മാറ്റം കണ്ടു തുടങ്ങിയത് 2014 മുതലാണെന്നും അദ്ദേഹം പറഞ്ഞു.