അച്ഛനു വേണ്ടി വിനീതിന്റെ പുതിയ ഗാനം; അയാള്‍ ശശിയിലെ പാട്ട് പുറത്തിറങ്ങി..
ഏറെ നാളുകള്‍ക്ക് ശേഷം നടന്‍ ശ്രീനിവാസന്‍ നായകവേഷത്തില്‍ എത്തുന്ന മലയാള ചിത്രമായ അയാള്‍ ശശി എന്ന ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തെത്തി. അച്ഛനു വേണ്ടി മകന്‍ വിനീത് ശ്രീനിവാസന്‍ ആലപിക്കുന്ന ഗാനമാണിപ്പോള്‍ പുറത്തെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ തരംഗമാകുന്നത്.
ചിത്രത്തില്‍ പൂതിയ ഗെറ്റപ്പിലാണ് ശ്രീനിവാസന്‍ എത്തുന്നത്. ശരീരഭാരം കുറച്ച് തനി നാടന്‍ ആയാണ് ആദ്യ ഗാനത്തില്‍ ശ്രീനിവാസന്‍ പ്രത്യക്ഷപ്പെടുന്നത്. വി.വിനയകുമാറിന്റെ രചനയില്‍ ശശിപ്പാട്ടിന് സംഗീതമൊരുക്കിയിരിക്കുന്നത് സി.ജെ. ബേസില്‍ ആണ്. സജിന്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രം ഉടനെ തിയ്യറ്റുകളില്‍ എത്തും.