പാവങ്ങളുടെ അന്നം മുട്ടുമോ?… ഭക്ഷ്യഭദ്രത ഇല്ലാതാക്കുന്ന നടപടിയിലേക്കോ കാര്യങ്ങള്‍, സംസ്ഥാനത്ത് നാളെ മുതല്‍ റേഷന്‍ കടകള്‍ അനിശ്ചിതകാല്‌ത്തേയ്ക്ക് അടച്ചിടുന്നു

തിരുവനന്തപുരം: നാളെ മുതല്‍ സംസ്ഥാനത്ത് റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ട് സമരം ആരംഭിക്കും. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിലെ കൃത്യതയില്ലായ്മയില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് സംസ്ഥാനത്തെ റേഷന്‍ ഡീലേഴ്‌സ് ഭാരവാഹികള്‍ വ്യക്തമാക്കി. സംസ്ഥാനത്തെ 14000ത്തോളം റേഷന്‍ കടകള്‍ അടച്ചിടുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഏപ്രില്‍ ഒന്നോടെ ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന ഭക്ഷ്യവകുപ്പ് മന്ത്രിയുടെ വാക്ക് പാലിക്കപ്പെട്ടില്ല. ഭക്ഷണം അവകാശമാക്കുക എന്ന ലക്ഷ്യത്തോടെ 2013 ജൂലൈയിലാണ് കേന്ദ്രം നിയമം ആവിഷ്‌കരിക്കുന്നത്. 2014 ജനുവരിക്കുളളില്‍ നിയമം നടപ്പിലാക്കണമെന്ന് ആയിരുന്നു സംസ്ഥാനങ്ങള്‍ക്കുളള കേന്ദ്രത്തിന്റെ ആദ്യ നിര്‍ദേശമെങ്കിലും അത് നടപ്പായില്ല.കേരളവും തമിഴ്‌നാടും ഇതുവരെ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കിയിട്ടില്ല.