ബാഹുബലി പോലെ സിനിമ ചെയ്യാന്‍ ഒരുക്കമാണെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം; മലയാളത്തില്‍നിന്ന് മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം കൂടിയോ?????
ബാഹുബലിയെപ്പോലെ ഒരു സിനിമ ചെയ്യാന്‍ തയ്യാറാണെന്ന് നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം. ബാഹുബലി പോലെ വൈവിധ്യമുള്ള കഥയുമായി ആരെങ്കിലും സമീപിച്ചാല്‍ ചെയ്യുന്നതില്‍ പ്രശ്‌നമൊന്നുമില്ല അതിനുവേണ്ടി റിസ്‌ക്ക് എടുക്കാന്‍ താന്‍ തയാറാണെന്നും ടോമിച്ചന്‍ പറയുന്നു.
ഒരു സിനിമയുമായി ആരെങ്കിലും സമീപിച്ചാല്‍ അതിന്റെ പിന്നിലുള്ളവരെ കൂടി നോക്കും 200 കോടിവരെയൊക്കെ മുടക്കാന്‍ തയ്യാറാണ്. എന്നാല്‍ 1000 കോടിയൊന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ആലോചിക്കാനാവില്ല.
ബാഹുബലി ഗംഭീരസിനിമയാണ്.രാജമൗലി സിനിമാ പശ്ചാത്തലമുള്ളയാളാണ്. അദ്ദേഹം കണ്ട സ്വപ്നം യാഥാര്‍ഥ്യമായതാണ് ബാഹുബലി. അതിനെക്കുറിച്ച് ഒരാളുപോലും മോശം പറയുന്നില്ല എന്നുള്ളത് തന്നെയാണ് ആ സിനിമയുടെ വിജയമെന്നും . മനോരമ ന്യൂസിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
എല്ലാകാലത്തും സംഭവിക്കുന്ന ഒന്ന് അല്ല ബാഹുബലി പോലെയൊരു സിനിമ. എല്ലാ സിനിമയും പുലിമുരുകനോ ബാഹുബലിയോ ആകാന്‍ സാധിക്കില്ലെന്നും ടോമിച്ചന്‍ പറുന്നു.