സ്വവര്‍ഗ്ഗ പ്രണയം പ്രമേയമായ നോവലിന്‍റെ പ്രകാശനത്തിന് സെന്റ്‌ തെരേസാസ് കോളേജില്‍ വേദി നിഷേധിച്ചു

കൊച്ചി : മലയാളത്തിലെ യുവ സാഹിത്യകാരില്‍ ശ്രദ്ധേയയായ ശ്രീ പാര്‍വ്വതിയുടെ ഏറ്റവും പുതിയ നോവല്‍ ആയ “മീനുകള്‍ ചുംബിക്കുന്നു” എന്ന നോവലിന്റെ പ്രകാശനത്തിനാണ് കോളേജ് അധികൃതര്‍ വേദി നിഷേധിച്ചത്. രണ്ടു പെണ്‍കുട്ടികള്‍ തമ്മിലുള്ള സ്വവര്‍ഗ്ഗ രതിയാണ് നോവലിന്റെ പ്രമേയം.

അതുകൊണ്ടുതന്നെയാണ് കോളേജ് അധികൃതര്‍ നോവലിന്റെ പ്രകാശനത്തിന് വേദി നിഷേധിച്ചത്. സ്വവര്‍ഗ്ഗ പ്രണയം മാത്രമല്ല ഇക്കാലത്തെ മതങ്ങളുടെ എടുത്തുചാട്ടങ്ങളും നോവലില്‍ പ്രതിബാധിക്കുന്നു. മുന്‍പ് നിശ്ചയിച്ച പ്രകാരം മേയ് 14 നാണ് നോവല്‍ പ്രകാശനം നടത്തുവാന്‍ തീരുമാനിച്ചിരുന്നത്. പ്രകാശനത്തിന് വേണ്ടി വേദി ആവശ്യപ്പെട്ട സമയം അതിനു അനുവദിച്ച കോളേജ് അധികൃതര്‍ നോവലിന്റെ ഉള്ളടക്കം മനസിലാക്കിയതിനെ തുടര്‍ന്ന് വേദി നല്‍കുവാന്‍ സാധ്യമല്ല എന്ന് അറിയിക്കുകയായിരുന്നു. അതേസമയം  സെന്റ്‌ തെരേസാസ് കോളേജിന്റെ നേരെ ഓപ്പോസിറ്റ് ഉള്ള “ചില്‍ഡ്രന്‍സ് പാര്‍ക്ക്‌ തീയറ്ററില്‍” ആയിരിക്കും ഇനി പ്രകാശനം നടക്കുക എന്ന് അറിയുന്നു.