ഗംഗേശാനന്ദയുടെ മൗനം പോലീസിനെ കുഴക്കുന്നു; സഹകരിക്കുന്നില്ലെന്നു പോലീസ്
തിരുവനന്തപുരം: പെണ്‍കുട്ടിയെ പീഢിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ലിംഗം ഛേഗിക്കപ്പെട്ടു എന്നാരോപിക്കപ്പെടുന്ന ഗംഗേശാനന്ദ തീര്‍ഥപാദ സ്വാമി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പോലീസ്. അതേ സമയം കാമുകന്റെ സഹായത്തോടെ യുവതി തന്നെ സ്വാമിയുടെ ലിംഗം ഛേദിക്കുകയായിരുന്നു എന്ന നിഗമനത്തിലാണ് പോലീസ്. എന്നാല്‍ യുവതി പ്രകോപനത്തിലേയ്ക്ക് തിരിഞ്ഞതിനെക്കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്.
പോലീസിന്റെ ചോദ്യങ്ങളോട് മൗനം പാലിക്കുകയാണ് നിലവില്‍ ഗംഗേശാനന്ദ. ഇന്നലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം നടന്നതെന്നും പെണ്‍കുട്ടിയുടെ കാമുകനാണ് ചെയ്തതെന്നും ഗംഗാശാന്ദ പ്രതികരിച്ചിരുന്നു. മകള്‍ക്ക് മാനസിക വിഭ്രന്തിയുണ്ടെന്ന ആരോപണവുമായി അമ്മ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഗംഗേശാനന്ദ പെണ്‍കുട്ടിയോട് മോശമായി പെരുമാറുന്നുണ്ടെന്നു അമ്മയ്ക്ക് അറിയാമായിരുന്നു എന്നാണ് പോലീസിപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.