കൊല്ലത്ത് പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി പതിനാറുകാരന്റെ ആത്മഹത്യാ ശ്രമം

പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ് എഴുതി വെച്ച ഷേഷം വിദ്യാര്‍ഥി ജീവനൊടുക്കാന്‍ ശ്രമിച്ചു. കൊല്ലം ക്‌ളാപ്പന സ്വദേശിയായ പതിനാറുകാരനാണ് ഓച്ചിറ പൊലീസിനെതിരെ ആരോപണം ഉന്നയിച്ച ശേഷം വിഷക്കായ കഴിച്ച് ആത്മഹ്യയ്ക്ക് ശ്രമിച്ചത്. പ്ലസ് വിദ്യാര്‍ത്ഥി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

സ്‌കൂളിലുണ്ടായ അടിപിടിക്കേസില്‍ പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ പൊലീസ് ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാര്‍ത്ഥിയുടെ ആരോപണം. കഴിഞ്ഞ 23 ന് വൈകിട്ടാണ് വിദ്യാര്‍ഥി ഉള്‍പ്പെടെ നാലു പേര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ഇവര്‍ക്കെതിരെ കൊടുത്ത പരാതിയില്‍ പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും വഴങ്ങിയില്ലെങ്കില്‍ മറ്റ് കേസില്‍പ്പെടുത്തി അകത്താക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു.