മകന്‍റെ ഭാര്യയെ ബലാല്‍സംഗം ചെയ്ത ഭര്‍ത്താവിനെ ഭാര്യ വെടിവെച്ചുകൊന്നു
കറാച്ചി : പാക്കിസ്ഥാനിലെ പെഷവാറിലാണ് സംഭവം. മകന്‍റെ ഭാര്യയെ ബലാല്‍സംഗം ചെയ്ത ഭര്‍ത്താവിനെ ഭാര്യ വെടിവെച്ചുകൊല്ലുകയായിരുന്നു. ഷംഗ്ലാ ഗ്രാമത്തിലെ ഖൈബര്‍ പഖ്തുണ്‍ഖ്വ സ്വദേശിയായ ബീഗം ബീബിയാണ് തന്റെ ഭര്‍ത്താവായ കുല്‍ബര്‍ ഖാനെ വെടിവെച്ച് കൊന്നത്. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് സ്ഥലത്തില്ലായിരുന്ന സമയമാണ് ഭര്‍തൃ പിതാവ് മരുമകളെ മാസങ്ങളോളം പീഡിപ്പിച്ചത്.
ഭര്‍ത്താവ് ഉറങ്ങി കിടക്കുന്ന സമയമാണ് ഭാര്യ കൃത്യം നടത്തിയത്. മരുമകളുടെ സഹായത്തോടെയായിരുന്നു കൊലപാതകം. തന്റെ ഭാര്യ നേരിട്ട ആപത്തിനെ കുറിച്ച് അറിഞ്ഞിരുന്നെന്നും സ്വന്തം പിതാവായതിനാലാണ് കൊല്ലാതിരുന്നതെന്നും ബവലാത്സംഗത്തിനിരയായ യുവതിയുടെ ഭര്‍ത്താവ് പറയുന്നു. ഇയാള്‍ സൈനികനാണ്. മരുമകളെ പീഡിപ്പിക്കുന്ന പ്രവൃത്തിയില്‍ നിന്ന് പിന്തിരിയാന്‍ തന്റെ ഭർത്താവിന് ഭാവമില്ലാത്തതിനാലാണ് കൊന്നതെന്ന് ബീഗം പറഞ്ഞു. കുടുംബ മൂല്യങ്ങൾക്ക് വിലകല്‍പിക്കാത്തയാളായതിനാല്‍ ഞാനയാളെ കൊന്നു എന്നാണ് ഇവര്‍ പോലീസിന് നല്‍കിയ മൊഴി.