മാവോവാദി വേട്ടക്കിറങ്ങിയ തണ്ടര്‍ബോള്‍ട്ട് സംഘാംഗത്തിന് വെടിയേറ്റു; വെടിയുതിര്‍ന്നത് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്ന്
അട്ടപ്പാടിയില്‍ മാവോവാദി വേട്ടക്കിറങ്ങിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിലെ ഒരാള്‍ക്ക് വെടിയേറ്റു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു എന്നാണ് വിവരം. തണ്ടര്‍ബോള്‍ട്ട് സംഘത്തിലെ സുനീഷ് എന്നയാള്‍ക്കാണ് വെടിയേറ്റത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്.
അട്ടപ്പാടി പൂതൂര്‍ പഞ്ചായത്തിലെ കുരുക്കത്തിക്കല്ലിനും ഗൊട്ടിയാര്‍കണ്ടിക്കും ഇടയില്‍ തെരച്ചിലിനിറങ്ങിയപ്പോഴായിരുന്നു സംഭവം. തോടരികില്‍ ആയുധങ്ങള്‍ പരിശോധന നടത്തി ലഗേജ് കൈമാറുന്നതിനിടെ തോക്കിന്റെ ട്രിഗര്‍ അമര്‍ന്ന് വെടിപൊട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ തോക്കില്‍ നിന്ന് ഉതിര്‍ന്ന വെടിയുണ്ട സുനീഷിന്റെ തുടയില്‍ തുളച്ചുകയറുകയായിരുന്നു. സുനീഷ് ഇപ്പോള്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്.