കെ എസ് ആര്‍ ടി സി ബസിലെ ഞരമ്പുരോഗി പിടിയില്‍ ; തുണയായത് മലയാളിവിഷന്‍ വാര്‍ത്ത

ഈരാറ്റുപേട്ട കെ.എസ്.ആര്‍.ടി.സി. ബസ്റ്റാന്‍ഡില്‍ നിര്‍ത്തി ഇട്ടിരിക്കുന്ന ബസിനുള്ളില്‍ അടുത്ത സീറ്റില്‍ ഇരുന്ന പെണ്‍കുട്ടിയെ നോക്കി പരസ്യമായി സ്വയംഭോഗം ചെയ്ത ഞരമ്പുരോഗി പോലീസ് പിടിയില്‍. ഇടുക്കി വണ്ണപ്പുറം, നാൽപ്പത് ഏക്കർ   സ്വദേശി  ഫിജോയാണ് പോലീസ് പിടിയിലായത്. ഇയാളുടെ വൈകൃതം മലയാളിവിഷന്‍ വാര്‍ത്തയാക്കിയിരുന്നു. ഈ വാര്‍ത്തയും അതിന്റെ കൂടെ പുറത്തുവിട്ട വീഡിയോയുമാണ് ഇയാളെ കുടുക്കാന്‍ പോലീസിനെ സാഹയിച്ചത്. ഇയാള്‍ക്കെതിരെ ഇത്തരത്തിലുള്ള ധാരാളം പരാതികള്‍ ഇതിനുമുന്‍പും ഉയര്‍ന്നിരുന്നു എന്നാണ് പോലീസ് പറയുന്നത്. പ്രദേശവാസികളായ ധാരാളം സ്ത്രീകള്‍ക്ക് ഇതുപോലുള്ള ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

എന്നാല്‍ പലരും ഇതൊന്നും പുറത്തുപറയാത്തത് കാരണം പോലീസിന് വിഷയത്തില്‍ ഇടപെടാന്‍ സാധിച്ചില്ല. പൊതുഇടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ദുരനുഭവങ്ങള്‍ നാള്‍ക്ക്നാള്‍ കൂടി വരികയാണ്‌.എന്നാല്‍ പല സ്ത്രീകളും ഇതിനെതിരെ പ്രതികരിക്കാന്‍ മടിക്കുന്നത് ഇവന്മാരെ പോലുള്ള ഞരമ്പുരോഗികളുടെ ജോലി എളുപ്പമാക്കുന്നു. അതേസമയം ഇയാള്‍ മാനസികരോഗിയാണ് എന്നും പോലീസ് പറയുന്നുണ്ട്. ഈ വീഡിയോ പുറത്തുവിട്ടു എന്ന പേരില്‍ മലയാളിവിഷന് എതിരെ ചിലര്‍ സദാചാര ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇയാള്‍ പിടിയിലാകുവാന്‍ ആ വീഡിയോ തന്നെയാണ് സഹായകമായത് എന്നതും സത്യമായ വസ്തുതയാണ്. എന്ത് തന്നെയായാലും ഇത്തരക്കാരെ സമൂഹത്തിന്റെ മുന്‍പില്‍ തുറന്നു കാട്ടുക തന്നെവേണം. കാരണം ഇവര്‍ക്ക് ലഭിക്കുന്ന ശിക്ഷ കണ്ടു എങ്കിലും ഭാവിയില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ അതില്‍ നിന്നും പിന്തിരിയണം.

തിരുവനന്തപുരത്ത് ട്രെയിനിനുള്ളില്‍ പെണ്‍കുട്ടിയെ നോക്കി സ്വയംഭോഗം ചെയ്ത യുവാവിന്‍റെ വീഡിയോ പുറത്തുവന്നിട്ട് മാസങ്ങളെ ആയിട്ടുള്ളു എന്ന കാര്യം പലരും മറന്നു.