പഞ്ചാബില്‍ വ്യവസായിയെ നടുറോഡില്‍ വെടിവച്ചുകൊന്നു (വീഡിയോ)

പഞ്ചാബില്‍ വ്യവസായിയെ നടുറോഡില്‍ വെടിവച്ചുകൊന്നു. വ്യവസായിയായ രവീന്ദ്ര പപ്പു കോച്ചാറിനെയാണ് കാറില്‍ പിന്തുടര്‍ന്നെത്തിയ അക്രമിസംഘം വെടിവെച്ചു കൊന്നത്. കാറില്‍ സ്വന്തം മില്ലിലേക്ക് എത്തിയ വ്യവസായിയെ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ മില്ലിന്റെ മുന്‍പില്‍ ഇയാള്‍ കാര്‍ നിര്‍ത്തിയ വേളയില്‍ വെടിവെച്ചു കൊല്ലുകയായിരുന്നു. കാറില്‍ തന്നെ പിന്തുടര്‍ന്നെത്തിയ രണ്ടംഗസംഘമാണ് കൊല നടത്തിയത് എന്ന് പോലീസ് പറയുന്നു. തലയ്ക്കും കഴുത്തിനും വെടിയേറ്റ കോച്ചാര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു എങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.