സ്തനങ്ങള്‍ ലവ് ചിന്ഹത്തില്‍ ആക്കി ഫോട്ടോ പോസ്റ്റ് ചെയ്യാമോ? ചലഞ്ച് ഇങ്ങനെ, ബ്ലുവെയിലിനും മറിയത്തിനും പിന്നാലെ, ഉന്നം വെയ്ക്കുന്നത് പെണ്‍കുട്ടികളെ

സോഷ്യല്‍ മീഡിയ ഉപയോഗം വര്‍ദ്ധിച്ചതോടെ ഒരുപാടു ചലഞ്ചുകളാണ് ദിനം പ്രതി ഹിറ്റായിക്കൊണ്ടിരിക്കുന്നത്. ഐസ് ബക്കറ്റ് ചലഞ്ച് ഉള്‍പ്പെടെ നമ്മള്‍ കണ്ടതുമാണ്. വലിയ തോതില്‍ ഇത്തരം ചലഞ്ചുകള്‍ക്ക് പ്രാധാന്യം ലഭിക്കാറുമുണ്ട്. ബ്ലൂവെയ്ല്‍ ഗെയിം ഭീതി പരത്തിനില്‍ക്കുമ്പോള്‍ തന്നെ മറിയം എന്നൊരു വില്ലന്റെ കഥ കൂടി പുറത്തു വന്നു.

എന്നാല്‍ ഇപ്പോള്‍ ചൈനയില്‍ ഏറെ പ്രചാരം നേടിയിരിക്കുകയാണ് പുതിയ ഒരു ചലഞ്ച്. ഹാര്‍ട്ട് ഷേപ്പ്ഡ് ബ്രെസ്റ്റ് ചാലഞ്ചെന്നാണ് ഈ പുതിയ ഗെയിമിന്റെ പേര്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഒരു ബോഡി ചാലഞ്ചാണ് ഈ ഗെയിം. നഗ്‌നരായ പെണ്‍കുട്ടികള്‍ അവരുടെ സ്തനങ്ങള്‍ ലവ് ചിഹ്നത്തിലേക്ക് ഞെരുക്കി ചിത്രമെടുത്ത് സോഷ്യല്‍ മീഡിയിയിലിടുന്നതാണ് ഈ ചാലഞ്ച്.

ട്വിറ്ററിന് സമാനമായ വെയ്‌ബോയില്‍ ഇതുവരെ നാല്‍പ്പതുലക്ഷത്തോളം ചിത്രങ്ങള്‍ ഈ രീതിയില്‍ വന്നിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഒരാഴ്ചമുമ്പാണ് ഈ ചാലഞ്ച് ഓണ്‍ലൈനില്‍ കണ്ടുതുടങ്ങിയത്.

പലരും വെല്ലുവിളി ഏറ്റെടുത്ത് ചിത്രം പകര്‍ത്തി വെയ്‌ബോയില്‍ പോസ്റ്റ് ചെയ്തതു. പെണ്‍കുട്ടികള്‍ക്കിടെ ചാലഞ്ചിന് വലിയ പ്രചാരമാണ് ലഭിക്കുന്നത്. അതേസമയം ചില പുരുഷന്മാരും ഇത്തരം ചിത്രങ്ങള്‍ പകര്‍ത്തി പോസ്റ്റ് ചെയ്യുന്നുണ്ട്.

ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ പകര്‍ത്തി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുന്ന ചാലഞ്ചുകള്‍ നേരത്തെയും ചൈനയില്‍ വലിയ തോതില്‍ പ്രചാരം നേടിയിട്ടുണ്ട്. വിരലുകളുടെ വഴക്കം പ്രദര്‍ശിപ്പിക്കുന്ന മറ്റൊരു ചാലഞ്ച് ഈ മാസമാദ്യം ചൈനയില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഫിംഗര്‍ നോട്ട് എന്നായിരുന്നു ചാലഞ്ചിന്റെ പേര്.

അമിത വണ്ണത്തിന് എതിരെയുള്ള പ്രചാരണത്തിന്റെ ഭാഗമായി 2015ല്‍ ബെല്ലി ബട്ടണ്‍ ചാലഞ്ച് എന്ന പേരിലുള്ള മറ്റൊരു ഗെയിമില്‍ 13 കോടിയോളം പേരാണ് പങ്കെടുത്തത്. ശരീരത്തിന്റെ പിന്നിലൂടെ കൈവളച്ച് പൊക്കിളില്‍ തൊടുകയെന്നതായിരുന്നു ഈ മത്സരം.