മോദി പറയുന്നു സ്വച്ഛ് ഭാരതം നമുക്കാവശ്യം സച്ച് ഭാരതം; പരിഹാസം ചൊരിഞ്ഞ് രാഹുല്‍ ഗാന്ധി
മോദിക്കെതിരെ വിമര്‍ശനവും പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പരാജയപ്പെട്ടു. മോദി പറയുന്നത് സ്വച്ഛ ഭാരതം സൃഷ്ടിക്കുമെന്നാണ്, എന്നാല്‍ നമുക്ക് വേണ്ടത് സച്ച് ഭാരതമാണ് രാഹുല്‍ പറഞ്ഞു തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ എട്ട് വര്‍ഷത്തെക്കാള്‍ കൂടി.
ബിജെപി സര്‍ക്കാര്‍ കോര്‍പറേറ്റുകളെ സഹായിക്കുകയാണ്. എന്നാല്‍ കര്‍ഷകരെ സഹായിക്കാന്‍ തയാറാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ജെ.ഡി.യു.വില്‍ നിന്ന് പുറത്താക്കപ്പെട്ട ശരദ് യാദവ് വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടി നേതാക്കന്മാരുടെ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
ഒരു കൂട്ടര്‍ പറയുന്നു ഈ രാജ്യം ഞങ്ങളുടേതാണെന്ന്, ഞാന്‍ ഈ രാജ്യക്കാരനാണെന്ന് മറ്റുള്ളവര്‍ പറയുന്നു ഇതാണ് ആര്‍.എസ്.എസുകാരും നമ്മളും തമ്മിലുള്ള വ്യത്യാസം. ആര്‍.എസ്.എസുകാര്‍ക്ക് അറിയാം അവരുടെ ആശയം കൊണ്ട് തിരഞ്ഞെടുപ്പ് ജയിക്കാമെന്ന്. ബ്യൂറോക്രസിയിലും, മാധ്യമരംഗത്തും, ജുഡീഷ്യറിയില്‍ പോലും ആര്‍.എസ്.എസ്. അവരുടെ ആളുകളെ സ്ഥാപിക്കുന്നുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.