മകളെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതറിഞ്ഞ പിതാവ് ഹൃദയം തകര്‍ന്നു മരിച്ചു

ലക്‌നോ: 15 വയസുകാരിയെ പോലീസ് കോണ്‍സ്റ്റബിളും ഗ്രാമത്തലവനും ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലെ ബല്ലിയായില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതായി റിപ്പോര്‍ട്ട്.

പ്രാഥമിക ആവശ്യത്തിനായി വീടിനു പുറത്തു പോയസമയത്താണ് പെണ്‍കുട്ടിയെ തട്ടിയെടുത്ത് മാനഭംഗപ്പെടുത്തിയത്. പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയതോടെ ഇരുവരും ഓടി രക്ഷപ്പെട്ടു. പോലീസ് നടപടികള്‍ ആരംഭിച്ചു.