തൃശൂര്‍ ; പ്ലസ്ടു വിദ്യാര്‍ഥിനിയെ പിതാവിന്റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തു

തൃശൂരില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ പിതാവിന്റെ സുഹൃത്തുക്കള്‍ കൂട്ട ബലാത്സംഗം ചെയ്തു. തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് രണ്ടു മാസം മുന്‍പായിരുന്നു സംഭവം. സ്‌കൂളില്‍ വെച്ച് നടന്ന കൗണ്‍സിലിങ്ങിലാണ് കുട്ടി അധ്യാപകരോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം അമ്മയോട് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയോ മറ്റു നടപടികളുമായി മുന്നോട്ട് പോവുകയോ ചെയ്തിരുന്നില്ല. എന്നാല്‍ സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങില്‍ അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് തന്നെ കൂട്ട ബലാത്സംഗം ചെയ്‌തെന്ന് കുട്ടി പറയുകയായിരുന്നു.

പിതാവിന്റെ സുഹൃത്തുക്കള്‍ കഞ്ചാവ് ഇടപാടുമായി ഇടയ്ക്കിടെ പെണ്‍കുട്ടിയുടെ വീട്ടില്‍ വരാറുണ്ടായിരന്നതായി പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ഒരാളാണ് അറസ്റ്റിലായിട്ടുണ്ട്. രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്. പെണ്‍കുട്ടിയെ ഇവര്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതും കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയപ്പോള്‍ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു എന്നാണ് വിവരം. അതേസമയം വീട്ടുകാരുടെ അറിവോടെയാണോ സംഭവം നടന്നത് എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.