മ്യൂണിക്ക് പ്രീമിയറില്‍ പ്രേക്ഷകശ്രദ്ധ നേടിയ നയനകം ചാപ്റ്റര്‍ 1: വരവ്
മ്യൂണിക്ക്: ജര്‍മ്മനിയിലെ കുറെ മലയാളി പ്രൊഫെഷണല്‍സ് ഒരുമിച്ചു കൂടി നിര്‍മ്മിച്ച ഹൃസ്വചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തു. തിരക്കഥ പ്രൊഡക്ഷന്‍സിന്റെ രണ്ടാമത്തെ സംരംഭമായ ‘നയനകം ചാപ്റ്റര്‍ 1: വരവ്’ എന്ന ചിത്രത്തിന്റെ പ്രീമിയര്‍ മ്യൂണിക്കിലെ റിയോ ഫിലിം പ്ലാസയില്‍ സംഘടിപ്പിച്ചിരുന്നു. മികച്ച പ്രേക്ഷകപ്രശംസയും നിരൂപകശ്രദ്ധയും നേടിയ ചിത്രം ഇപ്പോള്‍ യൂട്യൂബില്‍ ലഭ്യമാണ്.
ചിത്രം കാണാനുള്ള ലിങ്ക്: https://youtu.be/D6-zurD1ZyE?is=vWobrRpp1miX_eMM
അനന്ത സൂര്യന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി ആല്‍ബര്‍ട്ട് ജോസ് ആണ്. തിരക്കഥ പ്രൊഡക്ഷന്‍സിന്റെ ഷോര്‍ട്ട് ഫിലിം ‘അവന്റെ ഓരോരോ ജല്‍പനങ്ങള്‍’ എന്ന ആദ്യ ചിത്രവും യൂട്യൂബില്‍ ലഭ്യമാണ്.
അണിയറപ്രവര്‍ത്തകര്‍: സംവിധാനം, തിരക്കഥ – അനന്ത സൂര്യന്‍; DOP – ആല്‍ബര്‍ട്ട് ജോസ്; കഥ, തിരക്കഥ – ഷാ ഇലവന്‍; എഡിറ്റിംഗ് – ഫ്രാന്‍സിസ് ലൂയിസ്; സംഗീതം – അജോയ് ജോസ്; അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് – പ്രതുല്‍, പ്രദീപ് എ, ആഷിക് വര്‍ഗീസ്, ഷാ ഇലവന്‍; ഫസ്റ്റ് എസി – ബിബിന്‍ ജോര്‍ജ്; ലൈവ് സൗണ്ട് – ആല്‍ഫി ജോസ്; വിഎഫ്എക്‌സ് – അതുല്‍ ശിവദാസ്; ഡിഐ – ആസിഫ് ഇസ്മായില്‍; സൗണ്ട് ഡിസൈന്‍ – കോഡ്‌സ് സ്റ്റുഡിയോ; ടൈറ്റില്‍ ഡിസൈന്‍ – ദീപക് ശിവന്‍.









