3 അഭിനേതാക്കള്‍: 32 മണിക്കൂര്‍; സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഒരുക്കിയയ ‘Happy to Share’ മലയാള ഹ്രസ്വചിത്രം റിലീസ് ചെയ്തു
ജിക്കു വര്‍ഗീസ് സംവിധാനം; റോബിന്‍ ആറ്റിങ്കരയും നീന വര്‍ഗീസും ചേര്‍ന്ന് തിരക്കഥ
സ്വിറ്റ്‌സര്‍ലന്‍ഡില്‍ പൂര്‍ണമായും ചിത്രീകരിച്ച ‘Happy to Share’ എന്ന മലയാളം ഹ്രസ്വചിത്രം പുറത്തിറങ്ങി. ചെറിയൊരു സംഘത്തോടെ വെറും 32 മണിക്കൂറിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രം ലളിതമായൊരു ആശയവുമായിട്ടാണ് പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്.
ഒരു വ്യക്തിയുടെയും അയാള്‍ ജീവിക്കുന്ന ചുറ്റുപാടുകളുടെയും ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം, വ്യക്തിത്വം, ധാരണ, മറ്റുള്ളവരുമായി നമ്മള്‍ പങ്കുവയ്ക്കാന്‍ തിരഞ്ഞെടുക്കുന്ന കാര്യങ്ങള്‍ എന്നിവയെക്കുറിച്ച് സൂക്ഷ്മമായി ചിന്തിപ്പിക്കുന്നു.
ജിക്കു വര്‍ഗീസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ റോബിന്‍ ആറ്റിങ്കരയും നീന വര്‍ഗീസും ചേര്‍ന്നാണ് ഒരുക്കിയത്. ഛായാഗ്രഹണം മിഥുന്‍ ജോണ്‍സണ്‍; ശബ്ദ ഡിസൈന്‍ & മിക്‌സിങ്ങ് അശ്വിന്‍ ദിനേശ്; ഫോളി & ഇഫക്ട്‌സ് എഡിറ്റിംഗ് ഐശ്വര്യ ലാഡോള്‍; സംഗീതം എം.എസ്. യദുകൃഷ്ണ; എഡിറ്റിംഗ് ജിക്കു വര്‍ഗീസ്.
അഭിനേതാക്കള്‍: ജാന്‍സി കാലയംതാനം, അലക്‌സ് പാട്ടുപാറ, റോബിന്‍ ആറ്റിങ്കര
ചിത്രം കാണാന്‍: https://youtu.be/a16lUFMNjkY?si=CiE1DFa6mhMWtXQC









